നടക്കുമ്പോള്‍ കാലില്‍ ഈ പ്രശ്നം കാണാറുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

Published : Jul 31, 2023, 07:15 PM IST
നടക്കുമ്പോള്‍ കാലില്‍ ഈ പ്രശ്നം കാണാറുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

Synopsis

നമ്മള്‍ നടക്കുമ്പോള്‍ കാലിന്‍റെ മുൻവശം, അതായത് വിരലുകളുള്ള ഭാഗം തറയില്‍ നിന്ന് പെട്ടെന്ന് ഉയര്‍ത്താൻ സാധിക്കാത്ത അവസ്ഥയാണിത്. ഇതുമൂലം വിരലുകള്‍ തറയില്‍ ഇഴയുന്നത് പോലെയുള്ള അവസ്ഥയുണ്ടാകാം.

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ അലട്ടാം. എന്നാല്‍ മിക്കവരും ഇത്തരത്തില്‍ നേരിടുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങളെ നിസാരവത്കരിക്കലാണ് പതിവ്. പക്ഷേ ഇങ്ങനെ നിസാരമാക്കി നമ്മള്‍ വിടുന്ന പല പ്രശ്നങ്ങളും ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. 

ഈ രീതിയില്‍ ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് 'ഫൂട്ട് ഡ്രോപ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആരോഗ്യപ്രശ്നം. ഇതൊരു അസുഖമല്ല. പക്ഷേ നിത്യജീവിതത്തില്‍ പലവിധ പ്രയാസങ്ങള്‍ സൃഷ്ടിക്കാൻ ഈ അവസ്ഥയ്ക്ക് കഴിയും. 

പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കാലുകളെയാണീ അവസ്ഥ ബാധിക്കുന്നത്. നാഡികളിലെ തകരാറുകള്‍, നാഡികളിലെയോ പേശികളിലെയോ അസാധാരണമായ മാറ്റങ്ങള്‍, നട്ടെല്ലിനേല്‍ക്കുന്ന പരുക്ക്, തലച്ചോറിനോ കേന്ദ്ര നാഡീവ്യൂഹത്തിനോ ഏല്‍ക്കുന്ന തകരാറുകള്‍, ചില മരുന്നുകള്‍ (ചികിത്സ) എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും'ഫൂട്ട് ഡ്രോപ്' ഉണ്ടാകാം. 

ഇനി, ഇതെന്താണെന്ന് വിശദമാക്കാം. നമ്മള്‍ നടക്കുമ്പോള്‍ കാലിന്‍റെ മുൻവശം, അതായത് വിരലുകളുള്ള ഭാഗം തറയില്‍ നിന്ന് പെട്ടെന്ന് ഉയര്‍ത്താൻ സാധിക്കാത്ത അവസ്ഥയാണിത്. ഇതുമൂലം വിരലുകള്‍ തറയില്‍ ഇഴയുന്നത് പോലെയുള്ള അവസ്ഥയുണ്ടാകാം. കാലിന്‍റെ മുൻഭാഗം സ്വാഭാവികമായി ഉയരാത്തതിനാല്‍ 'ഫൂട്ട് ഡ്രോപ്' ഉള്ളവര്‍ അല്‍പം ബലം കൊടുത്ത് ഈ ഭാഗം ഉയര്‍ത്താൻ ശ്രമിക്കും. 

ഇങ്ങനെ ബലം കൊടുത്ത് കാലുയര്‍ത്താൻ ശ്രമിക്കുന്നത് ക്രമേണ മുട്ടിനും കാലുകള്‍ക്കും തന്നെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. അതുപോലെ തന്നെ തെന്നിവീഴാനും മറിഞ്ഞുവീഴാനുമെല്ലാമുള്ള സാധ്യത 'ഫൂട്ട് ഡ്രോപ്' ഉള്ളവരില്‍ വളരെ കൂടുതലാണ്. ഇത് വീണ്ടും പല ബുദ്ധിമുട്ടുകളിലേക്കും നയിക്കുകയും ചെയ്യാം. 

എന്തെല്ലാം ലക്ഷണങ്ങളിലൂടെ 'ഫൂട്ട് ഡ്രോപ്' കൃത്യമായി മനസിലാക്കാൻ സാധിക്കും? അവയെ കുറിച്ച് കൂടി അറിയാം. 

നേരത്തേ സൂചിപ്പിച്ചത് പോലെ കാലിന്‍റെ മുൻഭാഗം ഉയര്‍ത്താൻ സാധിക്കാത്ത അവസ്ഥ തന്നെ പ്രധാനം. വിരലുകള്‍ തറയില്‍ ഇഴയുന്ന അവസ്ഥയും ഉണ്ടാകാം. നടക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ്, മുട്ട് ഉയര്‍ത്തുന്നതും 'ഫൂട്ട് ഡ്രോപ്' ലക്ഷണമാകാം. ഇത് പെട്ടെന്ന് തന്നെ കാണുന്നവര്‍ക്ക് മനസിലാകുന്നൊരു ലക്ഷണം കൂടിയാണ്. 

കാലിലും പാദങ്ങളിലും ബലക്കുറവ് തോന്നുന്നതും ഇടയ്ക്കിടെ മരവിപ്പ് കയറുന്നതും 'ഫൂട്ട് ഡ്രോപ്' ലക്ഷണങ്ങളായി വരാവുന്ന പ്രശ്നങ്ങളാണ്. നടക്കുമ്പോള്‍ ബാലൻസ് നഷ്ടമാവുക, ഇടയ്ക്കിടെ വീഴുക, പ്രശ്നബാധിതമായ കാലില്‍ പേശികളില്‍ ബലക്കുറവ് എന്നിവയെല്ലാം 'ഫൂട്ട് ഡ്രോപ്' ലക്ഷണങ്ങളാകാം. 

Also Read:- മഴക്കാലത്ത് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം; കാരണം ഇതാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?