തണുപ്പുകാലത്തെ മുടികൊഴിച്ചിൽ ; കാരണങ്ങൾ ഇതാകാം

Published : Jan 04, 2024, 08:08 PM IST
തണുപ്പുകാലത്തെ മുടികൊഴിച്ചിൽ ; കാരണങ്ങൾ ഇതാകാം

Synopsis

തലയോട്ടി വരണ്ട് പോകുന്നതാണ് ആദ്യത്തെ കാരണം എന്ന് പറയുന്നത്. തണുത്ത കാലാവസ്ഥ ഈർപ്പം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത് തലയോട്ടി കൂടുതൽ വരണ്ടതിലേക്ക് മാറ്റുന്നു. വരണ്ട തലയോട്ടി മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.  

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഏത് കാലാവസ്ഥയിലും മുടികൊഴിച്ചിലുണ്ടാകാം. എന്നാൽ 
മഞ്ഞുകാലത്ത് മുടികൊഴിച്ചിൽ രൂക്ഷമാകാറുണ്ട്. മഞ്ഞുകാലം തണുത്ത അന്തരീക്ഷത്തിനൊപ്പം ചർമ്മത്തിന്റെയും മുടിയുടെയും പ്രശ്‌നങ്ങളെയും ബാധിക്കുന്നു. തണുപ്പുകാലത്ത് അമിതമായ അളവിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

തലയോട്ടി വരണ്ട് പോകുന്നതാണ് ആദ്യത്തെ കാരണം എന്ന് പറയുന്നത്. തണുത്ത കാലാവസ്ഥ ഈർപ്പം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത് തലയോട്ടി കൂടുതൽ വരണ്ടതിലേക്ക് മാറ്റുന്നു. വരണ്ട തലയോട്ടി മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

രണ്ട്...

മോശം ഭക്ഷണവും പോഷകാഹാരക്കുറവുമാണ് മറ്റൊരു കാരണം. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം മുടികൊഴിച്ചിൽ കുറയ്ക്കാം. വിറ്റാമിൻ എ, സി, ഡി, ഇ, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവ് മുടി ദുർബലമാകുന്നതിനും കൊഴിയുന്നതിനും കാരണമാകുന്നു.

മൂന്ന്...

സൂര്യപ്രകാശം വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടമാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. സൂര്യപ്രകാശം കുറയുന്നത് വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതിന് കാരണമായേക്കാം. ഇത് മുടിയുടെ ശക്തിയെയും വളർച്ചയെയും ബാധിക്കും.

നാല്...

സമ്മർദ്ദം മുടികൊഴിച്ചിലിന് കാരണമാകുമെന്ന് ഹാർവാർഡ് പഠനം പറയുന്നു. കാര്യമായ മുടികൊഴിച്ചിൽ ഉള്ളത് പലരുടെയും ആത്മവിശ്വാസം കെടുത്തുമെന്നും സമ്മർദ്ദവും ഉത്കണ്ഠയും മുതൽ ആത്മഹത്യാ ചിന്തയിലേക്ക് വരെ ഇത് കൊണ്ടെത്തിച്ചേക്കാമെന്നും പഠനത്തിൽ പറയുന്നു. 

മുടികൊഴിച്ചിൽ എങ്ങനെ തടയാം?

ഭക്ഷണത്തിൽ വിറ്റാമിൻ എ, സി, ഡി, ഇ, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ പലതരം പഴങ്ങൾ, പച്ചക്കറികൾ,  പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ശരീരത്തിലും തലയോട്ടിയിലും ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നത് പ്രധാനമാണ്. ജലാംശം നിലനിർത്തുകയാണെങ്കിൽ മുടി വരൾച്ച തടയാൻ ഇത് സഹായിക്കും.

യൂറിനറി ഇൻഫെക്ഷൻ നിസ്സാരമാക്കരുത് ; പ്രധാനപ്പെട്ട 6 ലക്ഷണങ്ങൾ ഇതൊക്കെ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ