ബാക്ടീരിയയെ മൂത്രനാളിയില്‍ നിന്ന് പുറന്തള്ളാനുള്ള ഏറ്റവും നല്ല മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. 

യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ ഇന്ന് പലരേയും ബാധിക്കുന്ന രോ​ഗമാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതലായി കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം. ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാൽ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. മൂത്രത്തിൽ അണുബാധയുണ്ടായാൽ ഡോക്ടറെ ഉടനടി സമീപിക്കണം എന്നത് നിർബന്ധമാണ്‌. 

ലക്ഷണങ്ങൾ എന്തൊക്കെ?

മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക.
മൂത്രസഞ്ചി ശൂന്യാവസ്ഥയിലുള്ളപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നൽ
പനി, വിറയൽ, ഛർദി
പുറം വേദന
മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക.
മൂത്രത്തിൽ ഇരുണ്ട മഞ്ഞ നിറം കാണുക.

ചില ജീവിതശൈലി മാറ്റങ്ങൾ അണുബാധ നിയന്ത്രിക്കാൻ സഹായിക്കും...

ഒന്ന്...

ബാക്ടീരിയയെ മൂത്രനാളിയിൽ നിന്ന് പുറന്തള്ളാനുള്ള ഏറ്റവും നല്ല മാർഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

രണ്ട്...

ഇറുകിയ വസ്ത്രങ്ങൾ ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള ഭാഗത്തെ വളരെ ഈർപ്പമുള്ളതാക്കുന്നു. സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും വ്യാപനത്തിനും അനുയോജ്യമായ അന്തരീക്ഷമാണിത്. മൂത്രനാളിയിൽ ഈർപ്പം അടിഞ്ഞുകൂടുന്നത് തടയാൻ കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കാൻ മുൻഗണന നൽകുക.

മൂന്ന്...

ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവുമുള്ള ശീലങ്ങൾ യുടിഐ അണുബാധയുടെ സാധ്യത കൂട്ടുന്നു. മൂത്രനാളിയിൽ പ്രവേശിച്ച ഏതെങ്കിലും ബാക്ടീരിയയെ പുറന്തള്ളാൻ ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കാൻ ശ്രമിക്കുക. 

നാല്...

മൂത്രം ഒഴിക്കണമെന്ന് തോന്നിയാൽ പിടിച്ചു വയ്‌ക്കാതെ ഉടൻ തന്നെ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതൽ നേരം മൂത്രം പിടിച്ചു നിർത്തുന്നത് അണുക്കൾ കൂടാനുള്ള സാധ്യത കൂട്ടുന്നു.

പ്രമേഹമുള്ളവർക്ക് പിസ്ത കഴിക്കാമോ?

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews