വൻകുടൽ കാൻസർ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

By Web TeamFirst Published May 11, 2023, 2:58 PM IST
Highlights

ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ കാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വൻകുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങൾ.
 

വൻകുടൽ കാൻസർ ബാധിക്കുന്നവരുടെ എണ്ണം ​ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിലെ ഏഴാമത്തെ അർബുദമാണ് വൻകുടൽ കാൻസറെന്ന് ലാൻസെറ്റ് റിപ്പോർട്ട് പറയുന്നു. വൻകുടലിലോ മലാശയത്തിലോ ഉള്ള ട്യൂമർ എന്ന അസാധാരണ വളർച്ച കാൻസറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരിൽ വൻകുടൽ കാൻസർ കൂടുതലായി കണ്ടുവരുന്നു. പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാത്തത് രോ​ഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു.

ജനിതകവും ജീവിതശൈലി ഘടകങ്ങളും വൻകുടൽ കാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി (colonoscopy) പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വൻകുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങൾ.

2021-ൽ ഇന്ത്യയിൽ മൊത്തം 65,358 പുതിയ വൻകുടൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നു . 50 വയസ്സിന് താഴെയുള്ളവരിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൻകുടൽ കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സിക്കാം. എന്നിരുന്നാലും, ഭൂരിഭാഗം കാൻസർ കേസുകളും അവസാന ഘട്ടത്തിലാണ് രോ​ഗം തിരിച്ചറിയുന്നത്. ഒരു വ്യക്തിയുടെ വൻകുടലിൽ ആരംഭിക്കുന്ന ഒരു തരം കാൻസറാണിത്.

വൻകുടൽ കാൻസറിന്റെ നാല് ലക്ഷണങ്ങൾ രോഗം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുമെന്ന് സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. വയറുവേദന, മലാശയ രക്തസ്രാവം, വയറിളക്കം, ഇരുമ്പിന്റെ കുറവ് വിളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 50 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നതായി ഗവേഷകർ പറയുന്നു.

മലാശയ രക്തസ്രാവവും ഇരുമ്പിന്റെ കുറവും ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥ എന്നിവ സമയബന്ധിതമായ എൻഡോസ്കോപ്പിയുടെയും ഫോളോ-അപ്പിന്റെയും ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതായി ​ഗവേഷകരിലൊരാളായ യിൻ കാവോ പറയുന്നു. ചെറുപ്പക്കാർക്കിടയിൽ വൻകുടൽ കേസുകൾ കൂടുന്നതായും അദ്ദേഹം പറഞ്ഞു. 

1950-ൽ ജനിച്ചവരുമായി താരതമ്യപ്പെടുത്തുമ്പോൾ 1990-ൽ ജനിച്ച വ്യക്തികൾക്ക് വൻകുടലിലെ കാൻസർ വരാനുള്ള സാധ്യതയുടെ ഇരട്ടിയും മലാശയ അർബുദത്തിനുള്ള സാധ്യതയുടെ നാലിരട്ടിയുമാണെന്നും യിൻ കാവോ പറഞ്ഞു. വയറിളക്കം, മലത്തിൽ രക്തം,  കടുത്ത ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക എന്നതാണ് പ്രധാനപ്പെട്ട മറ്റ് ലക്ഷണങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ശരീരത്തില്‍ കാത്സ്യം കുറഞ്ഞാല്‍ ഉണ്ടാകാവുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ

 

click me!