
യൂക്കാലിപ്റ്റസ് ഇലയിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്സിഡന്റുകളും ബയോആക്റ്റീവ് സംയുക്തങ്ങളുമുണ്ട്. ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ഇതിന്റെ ശക്തമായ ഗന്ധം വീടിനുള്ളിൽ സുഗന്ധം പരത്താനും, കീടങ്ങളെ അകറ്റാനും സഹായിക്കുന്നു. യൂക്കാലിപ്റ്റസ് ഇലയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
യൂക്കാലിപ്റ്റസ് ഇലയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ക്യാൻസർ, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങൾ എന്നിവ തടയാനും ഇത് ഉപയോഗിക്കാവുന്നതാണ്.
പനി, ചുമ എന്നിവയ്ക്ക് ആശ്വാസം
പനി, ചുമ, സൈനസ്, ശ്വാസ തടസ്സം തുടങ്ങിയ പ്രശ്‍നങ്ങൾക്കും യൂക്കാലിപ്റ്റസ് നല്ലതാണ്. ഇതിന്റെ ഗന്ധം ശ്വസിക്കുന്നത് ശ്വാസ തടസ്സങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
വരണ്ട ചർമ്മം
വരണ്ട ചർമ്മത്തിനും യൂക്കാലിപ്റ്റസ് ഇല ഉപയോഗിക്കാം. വരണ്ട ചർമ്മം ഉള്ളവർ, താരൻ, സോറിയാസിസ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനും യൂക്കാലിപ്റ്റസ് ഇല നല്ലതാണ്.
വേദന കുറയ്ക്കുന്നു
യൂക്കാലിപ്റ്റസ് ശ്വസിക്കുന്നത് വേദന നിയന്ത്രിക്കാൻ സഹായിക്കും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് പതിവായി ഇത് ശ്വസിക്കുന്നത് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
വിശ്രമം ലഭിക്കുന്നു
യൂക്കാലിപ്റ്റസ് ശ്വസിക്കുന്നതിലൂടെ നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ സാധിക്കും. സമ്മർദ്ദം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു
യൂക്കാലിപ്റ്റസിൽ ആൻറിബാക്ടീരിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വായുടെ ശുചിത്വം നിലനിർത്താൻ സഹായിക്കുന്നു. സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് പോലുള്ള ബാക്ടീരിയകളെ ഇത് ചെറുക്കുകയും മോണയിൽ രക്തസ്രാവവും പ്ലാക്കും ഉണ്ടാവുന്നതിനെ തടയുകയും ചെയ്യുന്നു.