ശരിക്കും കറ്റാര്‍വാഴ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കേണ്ടത്? അറിയാം ഇതിന്‍റെ ഉപയോഗങ്ങളും

Published : Jan 12, 2024, 11:48 AM IST
ശരിക്കും കറ്റാര്‍വാഴ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കേണ്ടത്? അറിയാം ഇതിന്‍റെ ഉപയോഗങ്ങളും

Synopsis

കറ്റാര്‍വാഴ ജ്യൂസ് എന്ന് പറയുമ്പോള്‍ ഇപ്പോഴും പലര്‍ക്കും ശരിയായ രീതിയില്‍ എങ്ങനെയാണ് ഇതുണ്ടാക്കേണ്ടത് എന്നറിയില്ല. പല ആശയക്കുഴപ്പങ്ങളും ഇത് സംബന്ധിച്ച് നേരിടുന്നവരുണ്ട്. കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കല്‍ വളരെ എളുപ്പമുള്ള ജോലിയാണ്. 

ഹെല്‍ത്തി ജ്യൂസുകള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് എപ്പോഴും ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസത്തില്‍ ഒരു ജ്യൂസെങ്കിലും ഇത്തരത്തില്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. കറ്റാര്‍വാഴ ജ്യസ് ഇതുപോലെ ഏറെ ആരോഗ്യകരമാണെന്ന് നിങ്ങളേവരും കേട്ടിരിക്കാൻ സാധ്യതയുള്ളൊരു ജ്യൂസാണ്. 

ഇന്ന് ധാരാളം വീടുകളില്‍ അവരവരുടെ ആവശ്യത്തിനുള്ള കറ്റാര്‍വാഴ നട്ടുവളര്‍ത്തുന്നത് കാണാറുണ്ട്. അതിനാല്‍ തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയൊക്കെ അല്‍പം കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കി കഴിക്കാവുന്നതാണ്. ദിവസവും ഇത് കഴിക്കേണ്ട കാര്യമില്ല. 

കറ്റാര്‍വാഴ ജ്യൂസ് എന്ന് പറയുമ്പോള്‍ ഇപ്പോഴും പലര്‍ക്കും ശരിയായ രീതിയില്‍ എങ്ങനെയാണ് ഇതുണ്ടാക്കേണ്ടത് എന്നറിയില്ല. പല ആശയക്കുഴപ്പങ്ങളും ഇത് സംബന്ധിച്ച് നേരിടുന്നവരുണ്ട്. കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കല്‍ വളരെ എളുപ്പമുള്ള ജോലിയാണ്. 

കറ്റാര്‍വാഴയുടെ ഇലകള്‍ അടര്‍ത്തിയെടുത്ത് കൊണ്ടുവന്ന് ഇവ നന്നായി കഴുകുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഇതിന്‍റെ വശങ്ങളിലുള്ള മുള്ള് നീക്കം ചെയ്യുക. ഇനി ഇതിനകത്ത് നിന്ന് ഇതിന്‍റെ കാമ്പ്- അഥവാ ജെല്‍ രൂപത്തിലുള്ള ഭാഗം ഇളക്കിയെടുക്കണം. ഇതാണ് ജ്യൂസിനായി ഉപയോഗിക്കുന്നത്. 

സ്പൂണോ കത്തിയോ കൊണ്ട് ഈ ജെല്‍ ഇളക്കിയെടുക്കാം. ഇനിയിതില്‍ വെള്ളം മിക്സിയിലോ ബ്ലെൻഡറിലോ അടിച്ചെടുത്താല്‍ മതി. ഇതിലേക്ക് മധുരത്തിനായി പഞ്ചസാര ചേര്‍ക്കരുത്. തേൻ ആവശ്യമെങ്കില്‍ ചേര്‍ക്കാം. അതുപോലെ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുന്നത് നല്ലതാണ്. ഇത് രുചിക്കും നല്ലത് ഗുണത്തിനും നല്ലതാണ്.

കറ്റാര്‍വാഴ ജ്യൂസ് തയ്യാറാക്കിയ ശേഷം അല്‍പസമയം ഫ്രിഡ്ജില്‍ വച്ച്, തണുപ്പിച്ച ശേഷം കഴിക്കാൻ ഏറെ നല്ലതാണ്. കഴിക്കാൻ നേരത്തേ തേനും ചെറുനാരങ്ങാനീരും ചേര്‍ക്കാവൂ. ഇങ്ങനെ ചേര്‍ക്കുന്നതാണ് നല്ലത്. 

ഒരുപാട് ഗുണങ്ങളാണ് കറ്റാര്‍വാഴയ്ക്കുള്ളത്. ആന്‍റി-ഓക്സിഡന്‍റുകള്‍, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ കറ്റാര്‍വാഴ സ്കിൻ ആരോഗ്യത്തിനും സ്കിൻ ഭംഗിയാക്കുന്നതിനും സ്കിൻ രോഗങ്ങള്‍ അകറ്റുന്നതിനുമെല്ലാം ഏറെ സഹായകമാണ്. അതുപോലെ മുടിക്കും കണ്ണിനുമെല്ലാം കറ്റാര്‍വാഴ ഏറെ നല്ലതാണ്. ഇവയ്ക്ക് പുറമെ ഷുഗര്‍ നിയന്ത്രിക്കാനും, ദഹനം കൂട്ടാനും, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ശരീരം ശുദ്ധീകരിക്കാനുമെല്ലാം കറ്റാര്‍വാഴ സഹായിക്കുന്നു. 

Also Read:- എന്താണ് മഗ്നീഷ്യം കുറഞ്ഞാല്‍ നമ്മുടെ ശരീരത്തിന് സംഭവിക്കുക? ഇത് ചെറിയ കാര്യമല്ല...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലബന്ധ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങൾ
​ഗ്രാമ്പുവിന്റെ ഈ ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്