കാലുവേദനയും ചില സന്ദർഭങ്ങളിൽ ഹൃദയം അപകടത്തിലാണെന്ന സൂചനയാകാം നൽകുന്നത്...

Web Desk   | others
Published : Oct 09, 2021, 01:10 PM IST
കാലുവേദനയും ചില സന്ദർഭങ്ങളിൽ ഹൃദയം അപകടത്തിലാണെന്ന സൂചനയാകാം നൽകുന്നത്...

Synopsis

നെഞ്ചുവേദന പോലെയല്ല, കാലുവേദനയെ നമ്മള്‍ കൈകാര്യം ചെയ്യുന്നത്. അതിനെ നിത്യജീവിതത്തിലെ എന്തെങ്കിലും ലഘുവായ പ്രശ്‌നവുമായി ബന്ധപ്പെടുത്തിയാണ് മിക്കവരും ആലോചിക്കാറ്. പക്ഷേ, കാലുവേദനയും ഹൃദയം പ്രശ്‌നത്തിലാണെന്ന് സൂചിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്

നെഞ്ചുവേദന (  Chest Pain ) വന്നാല്‍ അതിനെ ഗൗരവമായി എടുക്കുകയും ആശുപത്രിയിലെത്തി പരിശോധന നടത്തുകയും ചെയ്യുന്നവരാണ് നമ്മളില്‍ മിക്കവരും. ഹൃദയത്തെ അപകടപ്പെടുത്താന്‍ പാകത്തിലുള്ള ഏതെങ്കിലും അസുഖത്തിന്റെ ( Herat Disease ) ഭാഗമായാണോ നെഞ്ചുവേദന അനുഭവപ്പെടുന്നത് എന്നതായിരിക്കും അധികപേരുടെയും ആശങ്ക. അതല്ലെങ്കില്‍ ഹൃദയാഘാതം ( Heart Attack ) തന്നെയോ എന്ന് എളുപ്പത്തില്‍ സംശയം വരികയും ചെയ്യാം. 

എന്നാല്‍ നെഞ്ചുവേദന പോലെയല്ല, കാലുവേദനയെ നമ്മള്‍ കൈകാര്യം ചെയ്യുന്നത്. അതിനെ നിത്യജീവിതത്തിലെ എന്തെങ്കിലും ലഘുവായ പ്രശ്‌നവുമായി ബന്ധപ്പെടുത്തിയാണ് മിക്കവരും ആലോചിക്കാറ്. പക്ഷേ, കാലുവേദനയും ഹൃദയം പ്രശ്‌നത്തിലാണെന്ന് സൂചിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. 

രക്തത്തില്‍ കൊളസ്‌ട്രോള്‍ അധികരിക്കുന്ന അവസ്ഥയില്‍ ധമനികള്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകാം. മിക്കവാറും ഇത് ഹൃദയത്തെ ചുറ്റിപ്പറ്റി തന്നെയാണ് സംഭവിക്കുക. എന്നാല്‍ ചില കേസുകളില്‍ ഇത് കാലുകളിലെ ധമനികളിലും സംഭവിക്കും. അങ്ങനെ വരുമ്പോള്‍ കാലുവേദന അനുഭവപ്പെടാം. 

 


കാലിലെ ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കുന്നുവെങ്കില്‍ അത് വൈകാതെ ഹൃദയത്തെയും കടന്നുപിടിക്കാം. എന്നാല്‍ ഈ സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ അധികപേര്‍ക്കും കഴിയാറില്ല. അതായത് ഹൃദയം അപകടത്തിലായേക്കാമെന്ന സൂചനയാണ് ഈ കാലുവേദന നല്‍കുന്നത്. 

'രക്തത്തില്‍ കൊളസ്‌ട്രോള്‍ അമിതമാകുമ്പോള്‍ ധമനികളില്‍ അത് അടിഞ്ഞുകൂടുകയും രക്തം കട്ട പിടിക്കുകയും ചെയ്യാം. ഇത് ശരീരത്തില്‍ എവിടെയും നടക്കാം. കാലുകളിലാകുമ്പോള്‍ ഇത് പെരിഫറല്‍ ആര്‍ട്ടറി ഡിസോര്‍ഡര്‍ ആയി മാറുന്നു. അസഹനീയമായ കാലുവേദനയാണ് ഇതിന്റെ ലക്ഷണം...'- പിഡി ഹിന്ദുജ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഡോക്ടര്‍ രാജേഷ് ജരിയ പറയുന്നു. 

അതേസമയം ഇന്ത്യയില്‍ കൊളസ്‌ട്രോള്‍ അധികരിക്കുന്ന കേസുകളില്‍ ഭൂരിഭാഗവും നേരിട്ട് ഹൃദയത്തെ തന്നെ ബാധിച്ച രീതിയിലാണ് ചികിത്സ തേടാറെന്നും കാലിലെ ധമനികളില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യം കുറവായിട്ടാണ് കാണപ്പെടുന്നതെന്നും ഗുരുഗ്രാമിലെ ആര്‍ട്ടെമിസ് ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ധീരജ് കപൂര്‍ പറയുന്നു. എങ്കിലും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടത് കൊളസ്‌ട്രോളുള്ളവരെ സംബന്ധിച്ച് നിര്‍ബന്ധമാണെന്നും ഡോക്ടര്‍ പറയുന്നു. 

 


ഏത് സാഹചര്യത്തിലായാലും അസഹനീയമായ കാലുവേദന അനുഭവപ്പെടുന്നുവെങ്കില്‍ അത് പരിശോധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പിന്നീട് വന്നേക്കാവുന്ന സങ്കീര്‍ണതകളെ ലഘൂകരിക്കാന്‍ മുന്‍കൂട്ടിയുള്ള ഈ നീക്കം സഹായകമാകുമെന്നും ഇവര്‍ പറയുന്നു.

Also Read:- 'സൈലന്റ് കില്ലര്‍'; നാല്‍പത് കടന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ