Health Tips : കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്...

Published : Mar 27, 2023, 07:54 AM ISTUpdated : Mar 27, 2023, 09:02 AM IST
Health Tips :  കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്...

Synopsis

ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറച്ച് കഴിക്കണമെന്നും ഡോക്ടർ പറയുന്നു.   

അർബുദം എന്ന  രോ​ഗത്തെ നാം എല്ലാവരും വളരെയധികം ഭയത്തോടെയാണ് നോക്കികാണുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കാൻസറാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കുന്നു. ഓരോ വർഷവും ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. 

കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്...

വ്യായാമം...

വ്യായാമം എൻഡോർഫിൻസ് എന്ന നല്ല ഹോർമോണുകളും ഉത്പാദിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ദിവസേന കുറഞ്ഞത് 40 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക.

ആരോഗ്യകരമായ ഭക്ഷണക്രമം...

ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറച്ച് കഴിക്കണമെന്നും ഡോക്ടർ പറയുന്നു. 

പുകയില ഉപയോഗം...

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു പഠനമനുസരിച്ച് കാൻസർ മരണങ്ങളിൽ മൂന്നിലൊന്നിനും പുകയില ഉപയോഗം കാരണമാകുന്നു. പ്രത്യേകിച്ചും, സിഗരറ്റ് വലിക്കുന്നത് എല്ലാ ശ്വാസകോശ അർബുദങ്ങളിലും 85 ശതമാനത്തിനും കാരണമാകുന്നു. 80 ശതമാനം വായിലെ കാൻസറും 85 ശതമാനം ശ്വാസകോശ കാൻസറും മറ്റു പല കാൻസറുകളും പ്രതിരോധിക്കാനാവുന്നവയാണ്. 

സൂര്യപ്രകാശം...

ചർമ്മ കാൻസർ തടയുന്നതിന് സൂര്യനിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞത് SPF 30 ന്റെ സൺസ്ക്രീൻ ഉപയോഗിക്കുക, മുഴുവൻ വസ്ത്രങ്ങൾ ധരിക്കുക. ചർമ്മത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.

സമ്മർദ്ദം...

സ്ട്രെസ് ഹോർമോണുകൾക്ക് ചില ന്യൂട്രോഫിലുകളുടെ സ്വഭാവം മാറ്റാൻ കഴിയും, ഇത് പ്രവർത്തനരഹിതമായ ക്യാൻസർ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കാരണമാകുമെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താരൻ എളുപ്പം അകറ്റാം, വീട്ടിൽ തന്നെ ചെയ്യാവുന്ന ആറ് പൊടിക്കെെകൾ
കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ