
അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഉറക്കക്കുറവിന് കാരണമാകുന്നു. ഇത് നമ്മുടെ മാനസികാരോഗ്യത്തിലും ശാരീരിക ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്നു. ഉത്കണ്ഠയും ടെൻഷനും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഉറക്കത്തെയും കാര്യമായി ബാധിക്കുന്നു. നമ്മുടെ ജീവിതശൈലിയിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ സ്വാഭാവികമായും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നന്നായി ഉറങ്ങാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ...
ഒന്ന്...
കഫീന്റെ ഉപയോഗം ഉറക്കത്തെ ബാധിക്കും. പ്രത്യേകിച്ച് കൂടുതൽ അളവിൽ വൈകുന്നേരത്തിനുശേഷം കാപ്പിയോ ചായയോ കുടിച്ചാൽ അത് നാഡീവ്യവ്യസ്ഥയെ ഉത്തേജിപ്പിക്കുകയും രാത്രിയിൽ സ്വാഭാവികമായി റിലാക്‌സ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യും.
രണ്ട്...
ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് മുതൽ ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിക്കാതിരിക്കുക. കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ടി വി ഓഫ് ചെയ്യുക. ഒപ്പം വെളിച്ചം കൂടിയ ലൈറ്റുകളും ഓഫ് ചെയ്യാം. ഉറങ്ങും മുൻപ് വായിക്കാൻ സമയം ചെലവഴിക്കാം.
മൂന്ന്...
സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, കഴിയുന്നത്ര പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ കഴിക്കുക.
നാല്...
സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, മദ്യം, കഫീൻ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കഴിയുന്നത്ര പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക.
അഞ്ച്...
എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും ഉറങ്ങാൻ കിടക്കുകയും ചെയ്യണം. സൂര്യോദയത്തിന്റെ സമയത്ത് ഉണരുകയും രാത്രി 10 മണിയോടെ ഉറങ്ങുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു ഉറക്ക ക്രമം നൽകാൻ സഹായിക്കും.
മുടികൊഴിച്ചിൽ അകറ്റാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ