high blood pressure And Anxiety : ഉത്കണ്ഠയും ഉയർന്ന രക്തസമ്മർദ്ദവും തമ്മിലുള്ള ബന്ധം; ​ഗവേഷകർ പറയുന്നത്

By Web TeamFirst Published Jan 22, 2022, 2:39 PM IST
Highlights

സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾക്ക് അടിവയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു വ്യക്തിക്ക് ഉത്കണ്ഠ രക്തസമ്മർദ്ദത്തിന്റെ തോത് വർധിക്കുന്നതുൾപ്പെടെയുള്ള മറ്റ് ശാരീരിക ലക്ഷണങ്ങൾ അവരുടെ ശരീരത്തിൽ അനുഭവപ്പെടാം. സമ്മർദ്ദത്തോടുള്ള ശരീരത്തിന്റെ സ്ഥിരമായ പ്രതികരണമാണ് ഉത്കണ്ഠ. വിയർക്കുക, അസ്വസ്ഥത അനുഭവപ്പെടുക, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ ഉത്കണ്ഠയുടെ പ്രധാനലക്ഷണങ്ങളാണ്.

ഉത്കണ്ഠ താൽക്കാലികമായി രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾ ഇടുങ്ങിയതാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. സ്ട്രെസ് ലെവലുകൾ കുറയുമ്പോൾ രക്തസമ്മർദ്ദം സാധാരണ നിലയിലാകുന്നു. 

യുഎസിൽ ഓരോ വർഷവും 40 ദശലക്ഷത്തിലധികം മുതിർന്നവർക്ക് ഉത്കണ്ഠ പ്രശ്നങ്ങൾ ബാധിക്കുന്നു. ഉത്കണ്ഠ രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിക്കുന്നത് ഉൾപ്പെടെ വിവിധ ശാരീരിക ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് 
'Anxiety & Depression Association of America' (ADAA) ചൂണ്ടിക്കാട്ടുന്നു.

കടുത്ത ഉത്കണ്ഠ അനുഭവിക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് 2015 ലെ ഒരു പഠനത്തിൽ കണ്ടെത്തി. വൈറ്റ് കോട്ട് സിൻഡ്രോം ഉൾപ്പെടെയുള്ള ഉത്കണ്ഠയ്ക്ക് കാരണമാകുന്ന രക്തസമ്മർദ്ദത്തിലെ ഹ്രസ്വകാല സ്പൈക്കുകൾ ഗവേഷകർ പഠനത്തിൽ പരിശോധിച്ചു.

ഉത്കണ്ഠയുള്ള ആളുകൾക്ക് രാത്രിയിലും അതിരാവിലെയും ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ​നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി.

ഉയർന്ന രക്തസമ്മർദ്ദം പോലുള്ള ഒരു വിട്ടുമാറാത്ത അവസ്ഥ ഉണ്ടാകുന്നത് വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകൾക്ക് ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യ അവസ്ഥകൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് (NIMH) വ്യക്തമാക്കി.

ഉത്കണ്ഠയുടെ താൽക്കാലിക ഫലങ്ങൾ, രക്തക്കുഴലുകളിൽ അതിന്റെ സ്വാധീനം ഉൾപ്പെടെ, രക്തക്കുഴലുകളെ ദുർബലപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നതായും ​ഗവേഷകർ പറഞ്ഞു. അമിതഭക്ഷണം, പുകവലി, വ്യായാമമില്ലായ്മ എന്നിവ രക്തസമ്മർദ്ദത്തിന് കാരണമാകും.

സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾക്ക് അടിവയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉത്കണ്ഠയ്ക്ക് കഴിക്കുന്ന ചില മരുന്നുകൾ രക്തസമ്മർദ്ദം ഉയർത്തിയേക്കാം. ജീവിതശൈലി മാറ്റങ്ങളിലുടെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം.

പാരസെറ്റമോള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്..

click me!