നിങ്ങളുടെ കുട്ടിക്ക് വിറ്റാമിൻ ഡി കുറവാണോ? പഠനം പറയുന്നത്

Published : Jul 07, 2019, 11:41 AM ISTUpdated : Jul 07, 2019, 12:02 PM IST
നിങ്ങളുടെ കുട്ടിക്ക് വിറ്റാമിൻ ഡി കുറവാണോ? പഠനം പറയുന്നത്

Synopsis

ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു.

ജനിക്കുമ്പോള്‍ തന്നെ വിറ്റാമിന്‍ ഡി കുറവുള്ള കുട്ടികളില്‍ ഉയർന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. വിറ്റാമിൻ ഡി കുറഞ്ഞ അളവിൽ ജനിക്കുന്ന കുട്ടികൾക്ക് 6 നും 18 നും ഇടയിൽ സിസ്റ്റോളിക് (ബിപി രേഖപ്പെടുത്തുന്നതിലെ പ്രാഥമികോ ഉയര്‍ന്നതോ ആയ സംഖ്യ)രക്തസമ്മര്‍ദ്ദം ഏകദേശം 60% കൂടുതലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ നവജാത ശിശുക്കൾ മുതല്‍ പതിനെട്ട് വയസ് വരെ പ്രായമുള്ള 775 കുട്ടികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഗര്‍ഭാവസ്ഥയിലും കുട്ടിക്കാലത്തും വിറ്റാമിന്‍ ഡിയുടെ കുറവ് പരിശോധിക്കുന്നതും ചികിത്സിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമായിരിക്കുമെന്ന് ​ഗവേഷകനായ ഗുവോയിംഗ് വാങ് പറയുന്നു. വിറ്റാമിൻ ഡിയുടെ കുറവ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ വേണമെന്നതാണ് കാരണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ