
ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ മരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണെന്ന് പഠനം. ഐഎച്ച്എംഇ ഡാറ്റ് അനുസരിച്ച് ബിബിസിയില്‍ വന്ന ലേഖനമാണ് ഈ കണക്ക് വെളിപ്പെടുത്തുന്നത്. ലോകത്ത് നടക്കുന്ന മരണങ്ങളില്‍ 32.3 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ്. രണ്ടാം സ്ഥാനത്ത് ക്യാന്‍സറാണ് ഇത് മൂലം മരിക്കുന്നത് 16.3 ശതമാനം പേരാണ്. ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കാരണം മരിക്കുന്നവര്‍ 6.5 ശതമാനം വരും. നാലാം സ്ഥാനത്ത് പ്രമേഹമാണ് ഇത് മൂലം മരിക്കുന്നവര്‍ 5.8 ശതമാനം വരും.
അതേ സമയം യുദ്ധം, പ്രകൃതി ദുരന്തം, ഭീകരവാദം എന്നിവയില്‍ മരിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തെ മരണ കണക്കിന്‍റെ 0.5 ശതമാനമേ വരൂ എന്നാണ് ഒക്സ്ഫോര്‍ഡ് മാര്‍ട്ടിന്‍ സ്കൂളിലെ ഹനാഹ് റിച്ചേ പറയുന്നു. അതേ സമയം 1950 ല്‍ ലോകത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 46 വയസായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 71 വയസായി ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗങ്ങള്‍ക്കെതിരെ കൈവരിച്ച ആരോഗ്യ പുരോഗതിയും ജീവിത സാഹചര്യങ്ങളില്‍ വന്ന പുരോഗതിയുമാണ് ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമെന്നാണ് പഠനം പറയുന്നത്.
2017ലെ കണക്ക് പ്രകാരം ലോകത്ത് മരിച്ചത് 5.6 കോടിപ്പേരാണ്. ഇത് 1990-ലെ കണക്ക് പ്രകാരം 1 കോടി കൂടുതലാണ്. എന്നാല് ഇതിന് ആനുപാതികമായി ജനസംഖ്യ വര്‍ദ്ധിച്ചതിനാല്‍ ഇത് വലിയ ഒരു വര്‍ദ്ധനവായി കാണുവാന്‍ സാധിക്കില്ല. മരണത്തിനുള്ള മറ്റൊരു വലിയ കാരണം റോഡ് അപകടങ്ങളാണ് 1.2 ദശലക്ഷം പേരാണ് 2017ല്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. വികസിത രാജ്യങ്ങളില്‍ റോഡ് അപകടങ്ങള്‍ കുറവാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
റോഡ‍് അപകടങ്ങള്‍ മൂലമുള്ള അപകടം എത്ര ഭീകരമാണ് എന്ന് അറിയാന്‍. റോഡപകടങ്ങള്‍ മൂലം സംഭവിക്കുന്ന മരണങ്ങളുടെ പകുതി മാത്രമാണ് ആത്മഹത്യ,കൊലപാതകം എന്നിവ മൂലം ഉള്ള മരണം എന്ന് അറിഞ്ഞാല്‍ മതി. അമ്പത് കൊല്ലം മുന്‍പ് വരെ ലോകത്ത് കുട്ടികളാണ് രോഗങ്ങള്‍ മൂലം കൂടുതല്‍ മരിച്ചതെങ്കില്‍ ഇപ്പോള്‍ അത് കുറഞ്ഞ് പ്രായമേറി മരിക്കുന്നവരുടെ എണ്ണമാണ് കൂടുതല്‍. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സമൂഹത്തിന് വന്ന കരുതലാണ് ഇത് സൂചിപ്പിക്കുന്നത്. ആഗോളതലത്തിലുള്ള കണക്കില്‍ ചില ട്രെന്‍റുകള്‍ കാണാം എങ്കിലും പ്രദേശിക തലത്തില്‍ എത്തുമ്പോള്‍ വലിയ വ്യത്യാസം ഈ അനുമാനങ്ങള്‍ക്ക് സംഭവിക്കാം എന്നും ബിബിസി ലേഖനം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam