
ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ (Sex) ഏർപ്പെട്ട് 10 മിനിറ്റിനുള്ളിൽ 66കാരന് ഓർമ്മ നഷ്‌ടമായതായി റിപ്പോർട്ട്. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഐറിഷ് മെഡിക്കൽ ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 'ട്രാൻസിന്റ് ഗ്ലോബൽ അംനേഷ്യ' (Transient Global Amnesia) എന്ന രോഗമാണ് ഇതെന്ന് റിപ്പോർട്ടിൽ ഡോക്ടർമാർ പറയുന്നു.
'അപസ്മാരം അല്ലെങ്കിൽ സ്ട്രോക്ക് പോലെയുള്ള സാധാരണ ന്യൂറോപ്പതി മൂലമുണ്ടാകുന്ന പെട്ടെന്നുള്ള ക്ഷണികമായ ആഗോള ഓർമ്മക്കുറവ്...' എന്നാണ് മയോ ക്ലിനിക്ക് ഈ രോഗത്തെ വിശേഷിപ്പിക്കുന്നത്.
അവരുടെ ലൈംഗിക ബന്ധത്തിന് ശേഷം അദ്ദേഹം തന്റെ മൊബൈൽ ഫോണിൽ തീയതി ശ്രദ്ധിക്കുകയും താൻ തലേദിവസം തന്റെ വിവാഹ വാർഷികം മറന്നുപോയതിൽ വിഷമം അറിയിക്കുകയും ചെയ്തു. എന്നാൽ തലേദിവസം വൈകുന്നേരം അദ്ദേഹം വിശേഷാവസരം ആഘോഷിച്ചിരുന്നു.'അന്ന് രാവിലെയും തലേദിവസവും നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ഭാര്യയോടും മകളോടും ആവർത്തിച്ച് അന്വേഷിച്ചു.- ജേണൽ പറയുന്നു.
ഇതുപോലുള്ള ഒരു അപൂർവ അവസ്ഥ സാധാരണയായി 50 നും 70 നും ഇടയിൽ പ്രായമുള്ള ആളുകളെ ബാധിക്കുന്നു. TGA അനുഭവിക്കുന്ന ചില ആളുകൾക്ക് ഒരു വർഷം മുമ്പ് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലായിരിക്കാം. രോഗബാധിതരായ ആളുകൾ സാധാരണയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവരുടെ ഓർമ്മ വീണ്ടെടുക്കുന്നു.
Read more ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹോട്ടല്‍മുറിയില്‍ 61കാരൻ മരിച്ചു
ഇതിന് മുമ്പ് 2015 ൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് തൊട്ടുപിന്നാലെ ഓർമ്മശക്തി പോയി. എന്നാൽ അദ്ദേഹം പിന്നീട് തന്റെ ഹ്രസ്വകാല ഓർമ്മ വീണ്ടെടുത്തു. വൈകാരിക സമ്മർദ്ദം, തലവേദന എന്നിവ ടിജിഎയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ ന്യൂറോളജി വിഭാഗത്തിൽ ഗവേഷകരിലൊരാൾ പറഞ്ഞു.