
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ 62 കാരനായ രോഗിക്ക് നാല് മണിക്കൂറിൽ കൂടുതൽ സമയം ലിംഗം ഉദ്ധരിച്ച് നിന്നതായി ' അമേരിക്കൻ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ ' പ്രസിദ്ധീകരിച്ച പുതിയ കേസ് റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ഉത്തേജനത്തിന് പുറത്ത് ലിംഗം പതിവിലും കൂടുതൽ നേരം നിവർന്നുനിൽക്കുന്ന ഒരു മെഡിക്കൽ അവസ്ഥ വൈറസിന്റെ പാർശ്വഫലമാണെന്ന് നിരീക്ഷണത്തിലെത്തുകയായിരുന്നു.
' പാരീസിനടുത്തുള്ള ലെ ചെസ്നെയിലെ സെന്റർ ഹോസ്പിറ്റലർ ഡി വെർസൈലസിലാണ് കൊവിഡ് രോഗിയിൽ ഈ അപൂർവ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. പനിയും വയറിളക്കവുമായാണ് അയാൾ ആശുപത്രിയിൽ എത്തുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (Acute respiratory distress syndrome ) എന്ന് തിരിച്ചറിഞ്ഞ് ചികിത്സയും തുടങ്ങിയിരുന്നു. അതിനിടയിൽ കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് തെളിയുകയും ആയിരുന്നു ' - കേസ് റിപ്പോർട്ടിൽ പറയുന്നു.
ശേഷം അയാളുടെ ആരോഗ്യ സ്ഥിതി വഷളാവുകയും തുടർന്ന് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിലാണ് രോഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിൽ ഡോക്ടർമാർ കാണുന്നത്. ഈ അവസ്ഥ മാറാൻ ഡോക്ടർമാർ ഐസ് ക്യൂബ് ഉപയോഗിച്ചെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.
ലിംഗത്തിലെ രക്തം കുത്തിയെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചു. രക്തം കട്ടപിടിച്ചിരിക്കുന്ന അവസ്ഥയും ഉണ്ടെന്ന് ഡോക്ടർമാർ മനസ്സിലാക്കി. കൊവിഡിന്റെ അപകടകരമായ പാർശ്വഫലമാണ് രക്തം കട്ടപിടിക്കുന്നത്. കൊവിഡ് ബാധിച്ച നിരവധി രോഗികളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയപ്പോഴാണ് ലിംഗം പൂർവ്വാവസ്ഥയിൽ എത്തിയതെന്ന് കേസ് റിപ്പോർട്ടിൽ പറയുന്നു.
ലൈവ് റിപ്പോർട്ടിങ്ങിനിടെ ചോദ്യങ്ങളുമായി മക്കള്‍; രസകരം ഈ വീഡിയോകള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam