
മൂക്കിന്റെ അറ്റം അവിശ്വസനീയമായ വലുപ്പത്തിലേക്ക് വളരാൻ കാരണമായ ഒരു അപൂർവ രോഗാവസ്ഥയാണ് കോൺറാഡോ എസ്ട്രാഡ എന്ന 57ക്കാരനെ വർഷങ്ങളായി അലട്ടിയിരുന്നത്. ഈ അവസ്ഥയെ തുടർന്ന് ഭക്ഷണം കഴിക്കാനും ശ്വസിക്കാനുമെല്ലാം കോൺറാഡോ ഏറെ ബുദ്ധിമുട്ടി. ആളുകൾ തന്നെ വളരെ പേടിയോടെയാണ് നോക്കി കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഈ അങ്കിളിന്റെ മുഖം ഇങ്ങനെയിരിക്കുന്നതെന്ന് കുട്ടികൾ അമ്മമാരോട് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. വലിപ്പമേറിയ മൂക്ക് സംസാരത്തെ തടസ്സപ്പെടുത്തുകയും കൂർക്കംവലി ഉണ്ടാക്കുകയും ദൈനംദിന ജോലികളെ ബാധിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ ലെനോക്സ് ഹിൽ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജൻ ഡോ. തോമസ് റോമോ ആണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും കോൺറാഡോ പറഞ്ഞു.
ഇതൊരു മോശം അവസ്ഥയാണ്. ലിംഗാകൃതിയിലുള്ള മൂക്കായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. അണുബാധയെ തുടർന്നുണ്ടായ രോഗാവസ്ഥയായിരുന്നു ഇത്. ഇത് ചികിത്സിച്ചില്ലെങ്കിൽ കൂടുതൽ മോശമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസ്ഥയുള്ള ആളുകൾക്ക് സെബാസിയസ് (എണ്ണ) ഗ്രന്ഥികളുടെ വികാസം കാരണം മൂക്കിന്റെ അഗ്രഭാഗത്ത് ചർമ്മം കട്ടിയുള്ളതും മുഖക്കുരുവും തുടർന്നും വലിയ പാടുകളും ഉണ്ടാകാം. ഈ അവസ്ഥയുടെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നും ഡോ. തോമസ് റോമോ പറഞ്ഞു.
പല പ്രമുഖ ചർമ്മരോഗ വിദഗ്ധരെ കാണുകയും ആറ് വർഷത്തോളം ചികിത്സ നടത്തുകയും ചെയ്തു. എന്നാൽ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായില്ലെന്നും കോൺറാഡോ പറഞ്ഞു. മണിക്കൂറുകളോളം നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെയാണ് മൂക്കിന്റെ വലിപ്പം സാധാരണ നിലയിലായതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയുമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam