Asianet News MalayalamAsianet News Malayalam

Booster Dose of Covishield : കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയുമോ?

കൊവിഷീൽഡ് വാക്‌സീന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോൺ വേരിയന്റിനെതിരായ (B.1.1.529) ആന്റിബോഡികളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ തെളിഞ്ഞതായി ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറും പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളായ ജോൺ ബെൽ പറഞ്ഞു.

Booster dose of Covishield can increase antibody levels against Omicron
Author
USA, First Published Dec 25, 2021, 5:18 PM IST

കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരായ ആന്റിബോഡിയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് ഓക്സ്ഫോർഡ് പഠനം. മൂന്നാം കൊവിഷീൽഡ് ഡോസ് എടുത്തവരിൽ ഒമിക്രോണിനെതിരായ ആന്റിബോഡിയുടെ അളവ് കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഓക്സ്ഫോർഡ് ഗവേഷകർ നടത്തിയ ഒരു പ്രീപ്രിന്റ് പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.‌ 

കൊവിഷീൽഡ് വാക്‌സീന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോൺ വേരിയന്റിനെതിരായ (B.1.1.529) ആന്റിബോഡികളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നതായി പഠനത്തിൽ തെളിഞ്ഞതായി ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറും പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളായ ജോൺ ബെൽ പറഞ്ഞു.

 ഓക്‌സ്‌ഫോർഡ്-ആസ്‌ട്രാസെനെക്ക വാക്‌സീന്റെ മൂന്നാം ഡോസ് എടുത്തവരിൽ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ അളവ് ഉള്ളതിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. ഡെൽറ്റ വേരിയന്റിനെതിരായ സംരക്ഷണവുമായി ആസ്ട്രസെനെക്ക വാക്സിൻ രണ്ട് ഡോസുകൾ ബന്ധപ്പെട്ടിരിക്കുന്നു.

 മൂന്നാം ഡോസ് ബൂസ്റ്റർ വാക്സിനേഷൻ എടുത്തവരിൽ നിന്നും എടുത്ത രക്ത സാമ്പിളുകളിലൂടെയാണ് പഠനം വിശകലനം ചെയ്തതു. മൂന്ന് ഡോസ് കൊവിഷീൽഡ് സ്വീകരിച്ച 41 വ്യക്തികളിൽ നിന്നുള്ള സാമ്പിളുകൾ പഠനത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട്. ബൂസ്റ്റർ ഡോസുകൾ ഒമിക്രോൺ ഉൾപ്പെടെയുള്ള ആശങ്കയുടെ വകഭേദങ്ങളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ടെന്നും ജോൺ ബെൽ പറഞ്ഞു. 

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർ മൂന്നാമതൊരു ഡോസ് കൂടി എടുക്കുന്നത് ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കൂട്ടുമെന്നുംഒമിക്രോൺ ബാധയിൽനിന്ന് രക്ഷയേകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേകിച്ച്, രോഗപ്രതിരോധവ്യവസ്ഥ ദുർബലമായവർക്ക് അധികഡോസ് വാക്‌സിൻ നൽകുന്നത് നല്ലതാണെന്നും വിദ​ഗ്ധർ പറയുന്നു.

യുകെയില്‍ ആശങ്കയാകുന്നത് 'ഡെല്‍മിക്രോണ്‍'; മുന്നറിയിപ്പുമായി വിദഗ്ധര്‍

Follow Us:
Download App:
  • android
  • ios