Asianet News MalayalamAsianet News Malayalam

മുഖസൗന്ദര്യത്തിനായി കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ കറ്റാർവാഴ ജെൽ ഒരു തുണിയിൽ പൊതിഞ്ഞ ശേഷം കൺതടത്തിലും കൺപോളകളിലും വച്ച് കൊടുക്കുക. കറുപ്പകറ്റാൻ ഇത് സഹായിക്കും.

aloe vera face pack for pimples
Author
Trivandrum, First Published Mar 3, 2021, 11:04 PM IST

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെൽ ഉപയോഗിക്കുന്നു. മുഖസൗന്ദര്യത്തിനായി കറ്റാർവാഴ ഉയപയോ​ഗിക്കേണ്ട വിധം...

ഒന്ന്...

ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അരസ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 - 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ മുഖത്തെ കരുവാളിപ്പ് മാറി കിട്ടും.

 

aloe vera face pack for pimples

 

രണ്ട്...

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ കറ്റാർവാഴ ജെൽ ഒരു തുണിയിൽ പൊതിഞ്ഞ ശേഷം കൺതടത്തിലും കൺപോളകളിലും വച്ച് കൊടുക്കുക. കറുപ്പകറ്റാൻ ഇത് സഹായിക്കും.

മൂന്ന്...

കറ്റാർവാഴപ്പോള ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച ഈ വെള്ളം തണുത്ത് കഴിയുമ്പോൾ മിക്സിയിലിട്ട് അരച്ചെടുക്കാം. അരച്ചെടുത്ത ഈ പേസ്റ്റിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. മുഖക്കുരുവും പാടുകളും മാറാൻ ഇത് സഹായിക്കും.

 

 

Follow Us:
Download App:
  • android
  • ios