മുടികൊഴിച്ചിൽ കുറയ്ക്കാൻ 'മയണൈസ്' കൊണ്ടുള്ള ഒരു കിടിലൻ ഹെയർ പാക്ക്

By Web TeamFirst Published Jan 8, 2021, 9:48 PM IST
Highlights

മുടിയുടെ ആരോ​ഗ്യത്തിന് മുട്ട വളരെ നല്ലതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, താരന്‍ തുടങ്ങിയവയ്ക്ക് മുട്ട ഫലപ്രദമാണ്.

ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട വിഭവമാണ് മയണൈസ്. പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പമാണ് ഇത് കഴിക്കുന്നത്. മുട്ടയാണ് ഇതിൽ പ്രധാനമായും ചേർക്കുന്നത്. മുടിയുടെ ആരോ​ഗ്യത്തിന് മുട്ട വളരെ നല്ലതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, താരന്‍ തുടങ്ങിയവയ്ക്ക് മുട്ട ഫലപ്രദമാണ്. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നൽകുന്നു.

 പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ മുട്ട മുടി കൂടുതൽ ബലമുള്ളതാക്കാൻ ​സഹായിക്കുന്നു. മയണൈസിൽ വിനാഗിരിയും ചേർക്കാറുണ്ട്. ഇത് നിങ്ങളുടെ തലയോട്ടി വൃത്തിയായും താരൻ ഇല്ലാതെയും ഉറപ്പാക്കുന്നു. മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ സഹായിക്കുന്ന മയണൈസ് ഉപയോ​ഗിച്ചുള്ള ഒരു കിടിലൻ ഹെയർ പാക്കിനെ കുറിച്ചാണ് താഴേ പറയുന്നത്...

 

 

വേണ്ട ചേരുവകൾ...

മയണൈസ്       1/2 കപ്പ്
ഉലുവ വെള്ളം  3 ടീസ്പൂൺ
തേൻ                1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ഈ പാക്ക് ഇടുന്നതിന് തലേ ദിവസം രാത്രി അര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവയിട്ട് വയ്ക്കുക. ശേഷം അതിലേക്ക് രാവിലെ മയണൈസും തേനും ചേർക്കുക. ‌ശേഷം നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയോട്ടിയിലും മുടിയിലുമായി പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ച്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

എല്ലുകളുടെ ആരോ​ഗ്യത്തിന് ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ

 

 

click me!