Hair Fall : മുടിയുടെ ആരോഗ്യത്തിന് നിര്‍ബന്ധമായും ലഭ്യമാക്കേണ്ട പോഷകങ്ങള്‍...

Web Desk   | others
Published : Mar 23, 2022, 06:09 PM IST
Hair Fall : മുടിയുടെ ആരോഗ്യത്തിന് നിര്‍ബന്ധമായും ലഭ്യമാക്കേണ്ട പോഷകങ്ങള്‍...

Synopsis

കാലാവസ്ഥാ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനം, വെള്ളത്തിന്റെ പ്രശ്‌നം, മരുന്നുകള്‍, അസുഖങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ തന്നെ വലിയ പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ

നിരവധി പേര്‍ പരാതിപ്പെടുന്നൊരു വിഷയമാണ് മുടി കൊഴിച്ചിലും ( Hair Fall )  മുടി പൊട്ടിപ്പോകുന്നതുമെല്ലാം. മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരിക്കലെങ്കിലും എന്തെങ്കിലും തരത്തിലുള്ള വിഷമതകള്‍ നേരിടാത്തവരില്ല എന്ന് തന്നെ പറയാം. പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം ( Hair Health ) ബാധിക്കപ്പെടാം. 

കാലാവസ്ഥാ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനം, വെള്ളത്തിന്റെ പ്രശ്‌നം, മരുന്നുകള്‍, അസുഖങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ തന്നെ വലിയ പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി അവശ്യം ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില പോഷകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വൈറ്റമിന്‍-എ: മുടി വരണ്ടുപോകാതിരിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നൊരു പോഷകമാണ് വൈറ്റമിന്‍-എ. മുടി വളരാനും ഇത് സഹായകമാകുന്നു. മധുരക്കിഴങ്ങ്, മത്തന്‍ തുടങ്ങിയവയെല്ലാം വൈറ്റമിന്‍-എയാല്‍ സമ്പന്നമാണ്. 

രണ്ട്...

വൈറ്റമിന്‍- ബി: വൈറ്രമിന്‍-ബികളെല്ലാം തന്നെ മുടിക്ക് വളരെ നല്ലതാണ്. തലയോട്ടിയുടെ ആരോഗ്യത്തെയാണ് ഇത് കൂടുതലായും സ്വാധീനിക്കുന്നത്. ധാന്യങ്ങള്‍, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങളെല്ലാം വൈറ്റമിന്‍-ബികളുടെ നല്ല സ്രോതസാണ്. 

മൂന്ന്...

വൈറ്റമിന്‍-സി:  ചര്‍മ്മത്തിനും മുടിക്കും ഒരുപോലെ ഗുണകരമാകുന്ന പോഷകമാണിത്. മുടിയുടെ ചെറുപ്പം കാത്തുസൂക്ഷിക്കാനും മുടിയുടെ അഴക് നിലനിര്‍ത്താനുമെല്ലാം ഇത് സഹായകമാകുന്നു. സ്ട്രസ് ഫ്രൂട്‌സ് ആണ് വൈറ്റമിന്‍-സിയുടെ മികച്ച കലവറ. 

നാല്...

വൈറ്റമിന്‍- ഇ: മുടിവളര്‍ച്ച കൂട്ടാനാണ് വൈറ്റമിന്‍-ഇ സഹായകമാകുന്നത്. ബദാം, ചീര, മത്തന്‍ തുടങ്ങിയവയെല്ലാം വൈറ്റമിന്‍-ഇയാല്‍ സമ്പന്നമാണ്. 

അഞ്ച്...

അയേണ്‍: ശരീരത്തില്‍ അയേണിന്റെ അംശം കുറയുന്നത് മുടി കൊഴിച്ചിലിലേക്ക് നയിക്കാം. ബീന്‍സ്, പീസ്, പയറുവര്‍ഗങ്ങളെല്ലാം അയേണിന്റെ നല്ല സ്രോതസാണ്. 

ആറ്...

സിങ്ക്: സിങ്കിന്റെ അളവ് കുറയുന്നതും മുടി കൊഴിയുന്നതിന് കാരണമാകാം. താരന്‍ അകറ്റുന്നതിനും സിങ്ക് സഹായകമാണ്. പയറുവര്‍ഗങ്ങള്‍, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം സിങ്കിനാല്‍ സമ്പന്നമാണ്. 

ഏഴ്...

പ്രോട്ടീന്‍: ആകെ ആരോഗ്യത്തെ പലവിധത്തില്‍ സ്വാധീനിക്കുന്ന ഘടകമാണ് പ്രോട്ടീന്‍. പയറുവര്‍ഗങ്ങള്‍, പാല്‍- പാലുത്പന്നങ്ങള്‍, മുട്ടയെല്ലാം പ്രോട്ടീനിന്റെ നല്ല സ്രോതസുകളാണ്.

Also Read:- നാരങ്ങ താരൻ അകറ്റാൻ സഹായിക്കുമോ?

മുറിവുണങ്ങാന്‍ ഏറെ സമയമെടുക്കുന്നതും മുടി കൊഴിയുന്നതും ഇക്കാരണം കൊണ്ടാകാം; നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവയ്ക്കെല്ലാം തന്നെ കൃത്യമായ കാരണങ്ങളും കാണാം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളെ മിക്കവരും അവഗണിക്കാറാണ് പതിവ്. അത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്കും എത്താം. നമ്മുടെ ശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്  ഇന്ധനമായി വൈറ്റമിനുകളും മിനറലുകളും പോഷകങ്ങളുമെല്ലാം ആവശ്യമാണ്. ഇവയെല്ലാം തന്നെ ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഇവയിലേതെങ്കിലും കുറയുന്നപക്ഷമാണ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത്. ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ അളവില്‍ 'സിങ്ക്' ലഭിച്ചില്ലെങ്കില്‍ നേരിട്ടേക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്...Read More...
 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും