പ്രോസ്റ്റേറ്റ് കാൻസർ ; പുരുഷന്മാർ ഈ 8 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Dec 15, 2023, 06:13 PM IST
പ്രോസ്റ്റേറ്റ് കാൻസർ ; പുരുഷന്മാർ ഈ 8 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, ജീവകം ഡിയുടെ കുറവ്, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദം തുടങ്ങിയ ഘടകങ്ങളാണ് പ്രോസ്റ്റേറ്റ് കാൻസറിന് ഇടയാക്കു‌ന്നത്. 

ശരീരത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് കാൻസർ ആരംഭിക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്തും ഉള്ള കോശങ്ങൾ കാൻസർ കോശങ്ങളായി മാറുകയും പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം. 

പുരുഷന്മാരിൽ മാത്രം കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് ബീജത്തിന്റെ ഭാഗമായ ചില ദ്രാവകങ്ങൾ ഉണ്ടാക്കുന്നു. പുരുഷന്മാരെ ബാധിക്കുന്ന അർബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ജനിതക ഘടകങ്ങളിലെ മാറ്റങ്ങൾ, ജീവകം ഡിയുടെ കുറവ്, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, മാനസിക സമ്മർദം തുടങ്ങിയ ഘടകങ്ങളാണ് പ്രോസ്റ്റേറ്റ് കാൻസറിന് ഇടയാക്കു‌ന്നത്. 

പ്രായമായ പുരുഷൻമാരിലാണ് പ്രധാനമായും പ്രോസ്റ്റേറ്റ് കാൻസർ കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തിയാൽ, ‌‌ ചികിൽസയിലൂടെ ഭേദമാക്കാമെങ്കിലും പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ പലരിലും നേരത്തെ പ്രകടമാകണം എന്നില്ല. 50 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് പ്രധാനമായും പ്രോസ്റ്റേറ്റ് കാൻസർ കണ്ടുവരുന്നത്.

പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ...

1. ഉദ്ധാരണക്കുറവ്
2. അസ്ഥി വേദന (പ്രോസ്റ്റേറ്റ് ക്യാൻസർ അസ്ഥികളിലേക്ക് പടരുകയും പുറം, ഇടുപ്പ് പോലുള്ള ഭാഗങ്ങളിൽ വേദന ഉണ്ടാക്കുകയും ചെയ്യും. ഈ വേദന സ്ഥിരമോ ഇടയ്ക്കിടെയോ ഉണ്ടാകാം).
3. ഭാരം കുറയുക. (പെട്ടെന്ന് ഭാരം കുറയുന്നത് പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമാകാം. കാൻസർ കോശങ്ങൾക്ക് ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താൻ കഴിയും, ഇത് അപ്രതീക്ഷിതമായി ശരീരഭാരം കുറയ്ക്കും.)
4. സ്ഥിരമായ ക്ഷീണമോ പൊതുവായ ബലഹീനതയോ പ്രോസ്റ്റേറ്റ് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. 
5. പ്രോസ്റ്റേറ്റ് കാൻസർ മലാശയത്തെ ബാധിക്കുകയും മലവിസർജ്ജനത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇതിൽ മലബന്ധം, വയറിളക്കം, അല്ലെങ്കിൽ മലത്തിന്റെ വലിപ്പത്തിലോ രൂപത്തിലോ ഉള്ള മാറ്റം എന്നിവ ഉൾപ്പെടാം.
6. കാലുകളിൽ വീക്കം.
7. ബീജത്തിൽ രക്തം കാണുക. 
8. മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക. 

ഉറക്കക്കുറവ് പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമോ ? ഡോക്ടർ പറയുന്നു

 


 

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും