Asianet News MalayalamAsianet News Malayalam

ഉറക്കക്കുറവ് പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമോ ? ഡോക്ടർ പറയുന്നു

ആർത്തവ ക്രമക്കേടുകൾ, ഡിസ്മനോറിയ, ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഗർഭം അലസാനുള്ള സാധ്യത, കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങൾ എന്നിവയാണ് കൂടുതലായി കണ്ട് വരുന്ന പ്രതികൂല പ്രത്യുൽപാദന ആരോഗ്യ പ്രശ്നങ്ങൾ. ഉറക്കമില്ലായ്മ പ്രത്യുൽപാദനത്തെ മാത്രമല്ല പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
 

does lack of sleep affect fertility
Author
First Published Dec 15, 2023, 3:38 PM IST

വന്ധ്യത പ്രശ്നം നേരിടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഭാരക്കുറവ്, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവ പ്രത്യുൽപാദനക്ഷമതയെ ബാധിക്കാം. പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന മറ്റൊരു കാരണമാണ് ഉറക്കക്കുറവ്.

' ഉറക്കക്കുറവ് പലപ്പോഴും സമ്മർദ്ദ ഉത്കണ്ഠയുമായും വന്ധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തതിനാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കാം. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത്  ഹോർമോണുകളുടെ ഉത്പാദനത്തെയും സമ്മർദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെയും തടസ്സപ്പെടുത്തും...' - നവി മുംബൈയിലെ ഖാർഘറിലെ മദർഹുഡ് ഫെർട്ടിലിറ്റിയിലെയും ഐവിഎഫിലെയും കൺസൾട്ടന്റ് ഫെർട്ടിലിറ്റിയും ഐവിഎഫ് വിദഗ്ധയുമായ ഡോ ശ്രുതി എൻ മാനെ പറഞ്ഞു.

ആർത്തവ ക്രമക്കേടുകൾ, ഡിസ്മനോറിയ, ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഗർഭം അലസാനുള്ള സാധ്യത, കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങൾ എന്നിവയാണ് കൂടുതലായി കണ്ട് വരുന്ന പ്രതികൂല പ്രത്യുൽപാദന ആരോഗ്യ പ്രശ്നങ്ങൾ. ഉറക്കമില്ലായ്മ പ്രത്യുൽപാദനത്തെ മാത്രമല്ല പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

ഉറക്കമില്ലായ്മ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ആർത്തവം, ഗർഭധാരണം എന്നിവയെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. പ്രോജസ്റ്ററോൺ സ്രവത്തിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട വ്യതിയാനം ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

സ്ട്രെസ് ലെവലുകളുടെ വർദ്ധനവ് സ്ട്രെസ് ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുമെന്ന് ​ഗവേഷകർ പറയുന്നു. കോർട്ടിസോളിന്റെ വർദ്ധനവ് സ്ത്രീകളിൽ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ആർത്തവവിരാമത്തിനും അണ്ഡോത്പാദന സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കാരണമാവുകയും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുകയും ബീജസങ്കലനം കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

രാത്രിയിൽ സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് ​ഗുണം ചെയ്യും. സ്ഥിരമായ ഉറക്കക്കുറവ് ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ അല്ലെങ്കിൽ അണ്ഡോത്പാദനത്തിന് കാരണമാകുന്ന ഹോർമോണായ LH-ന്റെ പ്രവർത്തനത്തെ ബാധിക്കാം. വേണ്ടത്ര ഉറക്കമില്ലാത്ത ഒരു സ്ത്രീക്ക് അണ്ഡോത്പാദനം ഉത്തേജിപ്പിക്കുന്ന ഹോർമോണുകളിൽ തടസ്സം അനുഭവപ്പെടാം. ഇത് ആർത്തവചക്രത്തെ ബാധിക്കും. 

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ സൂപ്പർ ഫുഡുകൾ


 

Latest Videos
Follow Us:
Download App:
  • android
  • ios