ലൈംഗികരോഗങ്ങള്‍; പുരുഷന്മാര്‍ അറിയാന്‍...

By Web TeamFirst Published Oct 3, 2019, 6:06 PM IST
Highlights

സുരക്ഷിതമാര്‍ഗങ്ങളിലൂടെയല്ലാത്ത ലൈംഗികബന്ധം മൂലമാണ് പ്രധാനമായും ലൈംഗികരോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത് സ്ത്രീയിലും പുരുഷന്മാരിലുമെല്ലാം ഉണ്ടാകാം. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെപ്പറ്റിയാണ് വിശദീകരിക്കുകയാണ് പുതിയൊരു റിപ്പോര്‍ട്ട്

സുരക്ഷിതമാര്‍ഗങ്ങളിലൂടെയല്ലാത്ത ലൈംഗികബന്ധം മൂലമാണ് പ്രധാനമായും ലൈംഗികരോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത് സ്ത്രീയിലും പുരുഷന്മാരിലുമെല്ലാം ഉണ്ടാകാം. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെപ്പറ്റിയാണ് വിശദീകരിക്കുകയാണ് പുതിയൊരു റിപ്പോര്‍ട്ട്. 

ലണ്ടനിലെ 'പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്' പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. മറ്റൊന്നുമല്ല, പുരുഷന്മാരില്‍ ഏത് പ്രായക്കാരിലാണ് കൂടുതലായും ലൈംഗികരോഗങ്ങള്‍ കാണപ്പെടുന്നത് എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന വിഷയം. 

പലരും കൗമാര കാലഘട്ടത്തിലോ യൗവന കാലഘട്ടത്തിലോ ഉള്ള പുരുഷന്മാരിലാണ് ലൈംഗികരോഗങ്ങള്‍ ഏറെയും കണ്ടുവരുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ മദ്ധ്യവയസെത്തിയ പുരുഷന്മാരാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതെന്നാണ് 'പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടി'ന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

45 മുതല്‍ 64 വയസുവരെയുള്ള പുരുഷന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2014ലെ കണക്ക് വച്ചുനോക്കുമ്പോള്‍ 2018 ആയപ്പോഴേക്ക് മദ്ധ്യവയസ്‌കരായ പുരുഷന്മാരില്‍ ലൈംഗികരോഗങ്ങള്‍ ബാധിക്കുന്നത് 12 ശതമാനത്തോളം വര്‍ധിച്ചുവെന്നാണ് ഇവരുടെ വാദം. 

അതേസമയം 13 മുതല്‍ 19 വയസ് വരെ പ്രായം വരുന്ന കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളുടെ കാര്യത്തില്‍ ലൈംഗികരോഗങ്ങളുടെ തോത് കുറഞ്ഞുവരികയാണെന്നും ഇവര്‍ അവകാശപ്പെടുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യുകെയില്‍ ആരോഗ്യവിദഗ്ധര്‍ ലൈംഗികസുരക്ഷയെ പറ്റിയുള്ള ബോധവത്കരണങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

click me!