ഈ ഭക്ഷണക്രമം ലിവർ ക്യാൻസറിന് കാരണമാകുമെന്ന് എംഐടി പഠനം

Published : Jan 06, 2026, 12:43 PM IST
liver cancer

Synopsis

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കരളിൽ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയ്ക്ക് കാരണമാകും. ഇത് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്.  

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണക്രമം കരൾ കോശങ്ങളെ ക്യാൻസറാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

കൊഴുപ്പ് കൂടിയ ഭക്ഷണക്രമം ട്യൂമറിജെനിസിസിന് സാധ്യത വർദ്ധിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ എഞ്ചിനീയറിംഗ് ആൻഡ് സയൻസസിന്റെ ഡയറക്ടറും എംഐടിയിലെ കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റീവ് ക്യാൻസർ റിസർച്ചിലെ അംഗവുമായ അലക്സ് കെ. ഷാലെക് പറയുന്നു.

ട്യൂമറോജെനിസിസ് (Tumorigenesis) എന്നത് സാധാരണ കോശങ്ങൾ കാൻസർ കോശങ്ങളായി മാറുന്ന അവസ്ഥയാണ്. ജനിതക/എപ്പിജെനെറ്റിക് മാറ്റങ്ങൾ, അനിയന്ത്രിതമായ കോശ വളർച്ച, (മെറ്റാസ്റ്റാസിസ്) എന്നിവയിലേക്ക് നയിക്കുന്നു. 

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കരളിൽ വീക്കം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയ്ക്ക് കാരണമാകും. ഇത് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. ഉയർന്ന മദ്യപാനം പോലുള്ള ദീർഘകാല ഉപാപചയ സമ്മർദ്ദങ്ങൾ മൂലവും ഉണ്ടാകാവുന്ന ഈ രോഗം ലിവർ സിറോസിസ്, കരൾ തകരാർ, ഒടുവിൽ ക്യാൻസർ എന്നിവയിലേക്ക് നയിച്ചേക്കാമെന്നും അലക്സ് കെ. ഷാലെക് പറഞ്ഞു.

കോശങ്ങൾ ദീർഘനേരം ഉയർന്ന കൊഴുപ്പ് ഭക്ഷണത്തിന് വിധേയമാകുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ, ഗവേഷകർ എലികൾക്ക് ഉയർന്ന കൊഴുപ്പ് ഭക്ഷണക്രമം നൽകുകയും കരൾ രോഗം പുരോഗമിക്കുമ്പോൾ പ്രധാന സമയങ്ങളിൽ അവയുടെ കരൾ കോശങ്ങളുടെ സിംഗിൾ-സെൽ ആർ‌എൻ‌എ-സീക്വൻസിംഗ് നടത്തുകയും ചെയ്തു. 

ജീനുകളെ പ്രവർത്തനക്ഷമമാക്കിയ കോശങ്ങൾ സമ്മർദ്ദകരമായ അന്തരീക്ഷത്തെ അതിജീവിക്കുന്നുവെന്ന് ​ഗവേഷകർ കണ്ടെത്തി. അപ്പോപ്റ്റോസിസിനെ കൂടുതൽ പ്രതിരോധിക്കുന്നതും പെരുകാൻ സാധ്യതയുള്ളതുമായ ജീനുകൾ ഇതിൽ ഉൾപ്പെടുന്നു.

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ച മിക്കവാറും എല്ലാ എലികളിലും പഠനത്തിന്റെ അവസാനത്തോടെ കരളിൽ ക്യാൻസർ വരുന്നതായി ഗവേഷകർ കണ്ടെത്തി. ഈ പഠനത്തിലെ എലികൾക്ക് ഒരു വർഷത്തിനുള്ളിൽ ക്യാൻസർ ബാധിച്ചെങ്കിലും മനുഷ്യരിൽ ഈ പ്രക്രിയയ്ക്ക് ഏകദേശം 20 വർഷത്തോളം സമയമെടുക്കുമെന്ന് ഗവേഷകർ കണക്കാക്കുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‌Health Tips : വൃക്കരോഗമുള്ളവർ‍ക്ക് കാപ്പി കുടിക്കാമോ?
കുട്ടികൾക്ക് ദിവസവും മുട്ട കൊടുക്കാമോ?