
വാക്സിൻ മലിനമായതിനെ തുടർന്ന് 16.3 ലക്ഷം ഡോസുകളുടെ വിതരണം നിർത്തിവെച്ച് മൊഡേണ. സ്പെയിനിലാണ് വാക്സിൻ നിർമ്മിക്കുന്നത്. നിർമ്മാണത്തിലെ അപാകതയായിരിക്കാം വാക്സിൻ മലിനമാകാൻ കാരണമെന്നാണ് കരുതുന്നതെന്ന് കമ്പനി അറിയിച്ചു.
ഇതുവരെ വാക്സിന്റെ സുരക്ഷയോ കാര്യക്ഷമതയോ സംബന്ധിച്ച പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിന് തങ്ങളുടെ നിർമ്മാണ പങ്കാളികളായി തെകേദ ഫാർമസ്യൂട്ടിക്കൽ, റെഗുലേറ്റർമാരുമായി ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
'മുലയൂട്ടുന്ന അമ്മമാര്‍ വാക്‌സിനെടുക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ സംഭവിക്കുന്നത്...'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam