എന്താണ് മങ്കി ബി വൈറസ്? പ്രതിരോധിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

By Web TeamFirst Published Jul 20, 2021, 1:27 PM IST
Highlights

'മങ്കി ബി വൈറസ്' (Monkey B Virus) കുരങ്ങുകളില്‍ നിന്നാണ് പ്രധാനമായും പകരുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ഒരു മൃഗ ഡോക്ടര്‍ക്ക്  ഈ വൈറസ് ബാധിച്ചു മെയ് മാസം മരണപ്പെട്ടു.1932 ലാണ് ഈ വൈറസ് ചൈനയില്‍ ആദ്യമായി കണ്ടെത്തിയത്. 

കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ഒരാള്‍ മരിച്ച വാർത്ത നമ്മൾ അറിഞ്ഞതാണ്. 53കാരനായ വെറ്ററിനറി ഡോക്ടറാണ് മരിച്ചത്. കുരങ്ങുകളെ പരിശോധിച്ചപ്പോള്‍ വൈറസ് ഇയാളിലേക്ക് പടര്‍ന്നതാകാമെന്നാണ് നിഗമനം. മെയ് 27നാണ് ഡോക്ടര്‍ വൈറസ് ബാധയേറ്റ് മരിച്ചതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്താണ് മങ്കി ബി വൈറസ് എന്നും ഈ അസുഖത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു...

 മങ്കി ബി വൈറസ്; തെറ്റിദ്ധാരണകൾ ഒഴിവാക്കുക...

മങ്കി പോക്സ്  (Monkey pox) & മങ്കി ബി വൈറസ് (Monkey B Virus) റിപ്പോർട്ട് ചെയ്തു : തെറ്റിദ്ധാരണകൾ ഒഴിവാക്കുക.  
ആദ്യമേ പറയട്ടെ മങ്കിപോക്സ് (Monkey pox) & മങ്കി ബി വൈറസ് (Monkey B Virus) രണ്ട് തരത്തിലുള്ള അസുഖമാണ്.

എന്താണ് മങ്കിപോക്സ് അണുബാധ? 

കുരങ്ങ് പനി അഥവാ മങ്കി പോക്സ് സ്മാൾ പോക്സ് പോലുള്ള അസുഖമാണ് . ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകള്‍ ആദ്യമായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത് കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന, തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍.

അനന്തരം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്യും. മുഖത്ത് ആരംഭിക്കുന്ന ഉടന്‍ തിണര്‍പ്പുകള്‍ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.

🔴എന്താണ് മങ്കി ബി വൈറസ് (Monkey B Virus)?

മങ്കി ബി വൈറസ് (Monkey B Virus) കുരങ്ങുകളില്‍ നിന്നാണ് പ്രധാനമായും പകരുന്നത്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ഒരു മൃഗ ഡോക്ടര്‍ക്ക്  ഈ വൈറസ് ബാധിച്ചു മെയ് മാസം മരണപ്പെട്ടു.1932 ലാണ് ഈ വൈറസ് ചൈനയില്‍  ആദ്യമായി കണ്ടെത്തിയത്.  50 ആളുകൾക്ക് അസുഖം ഉണ്ടാകുകയും 21 ആളുകൾ അന്ന് മരണപ്പെടുകയും ചെയ്തിരുന്നു. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ശാരീരിക സ്രവങ്ങളിലൂടെയും  ഈ വൈറസ് പടരാം.

ഈ അസുഖങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന് വ്യക്തമായി മനസിലാക്കിയിരിക്കുക.  

1. കുരങ്ങുകളുമായി അല്ലെങ്കിൽ മറ്റു വന്യ മൃഗങ്ങളുമായി സമ്പർക്കമുണ്ടാവാനുളള സാഹചര്യങ്ങൾ ഒഴിവാക്കുക.
2. ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തോ ഒക്കെ ഏൽക്കാനിടയായാൽ സോപ്പ് ഉപയോഗിച്ച് വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.
3.മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക 
4.മൃഗങ്ങളെ തോട്ടത്തിന്  ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും വച്ച് കഴുകുക 
5.അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ  ശ്രദ്ധിക്കുക.

click me!