പ്രമേഹമുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ സംഭവിക്കുന്നത്; പുതിയ പഠനം പറയുന്നത്

By Web TeamFirst Published Jun 23, 2020, 7:32 PM IST
Highlights

പ്രമേഹമുള്ളവർക്ക് വൈറസ് ബാധ ഉണ്ടാകുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളും പ്രമേഹ സങ്കീർണതകളുടെ സാന്നിധ്യവും കാരണം ചികിത്സിക്കാൻ ബുദ്ധിമുട്ടാണെന്ന് 'ഇന്റർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻ '  (International Diabetes Federation) പറയുന്നു.

പ്രമേഹമുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ മരിക്കാനുള്ള സാധ്യത 12 മടങ്ങ് കൂടുതലാണെന്ന് പഠനം. ജനുവരി 22 നും മെയ് 30 നും ഇടയിൽ 1.7 ദശലക്ഷം കൊറോണ വൈറസ് കേസുകളിൽ നിന്നുള്ള ആരോഗ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 'സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)'  ഇത് വ്യക്തമാക്കുന്നത്. 

കൊവിഡ് 19 ബാധിച്ചവരെ ആരോഗ്യപരമായ അവസ്ഥകൾ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. 287,320 കൊറോണ വൈറസ് കേസുകളിൽ 22 ശതമാനം ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങൾ (30 ശതമാനം), പ്രമേഹം (32 ശതമാനം), വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ (18 ശതമാനം) എന്നിവയാണ് കൂടുതലായി കണ്ട് വരുന്ന പ്രശ്നങ്ങൾ.

പ്രമേഹമുള്ളവർക്ക് വൈറസ് ബാധ ഉണ്ടാകുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളും പ്രമേഹ സങ്കീർണതകളുടെ സാന്നിധ്യവും കാരണം ചികിത്സിക്കാൻ ബുദ്ധിമുട്ടാണെന്ന് 'ഇന്റർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻ '  (International Diabetes Federation)  വ്യക്തമാക്കുന്നു.

രോഗപ്രതിരോധവ്യവസ്ഥയെ ബാധിക്കുന്നതിനാൽ വൈറസിനെതിരെ പോരാടുന്നത് പ്രയാസകരമാക്കുകയും രോഗമുക്തി നേടുന്നത് വൈകിപ്പിക്കുകയും ചെയ്യും. മറ്റൊന്ന്, രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് വൈറസിന്റെ വളർച്ചയെ കൂട്ടുമെന്ന് ​പഠനം വ്യക്തമാക്കുന്നു. പ്രായം കൂടിയ പ്രമേഹരോഗികളിലാണ് വൈറസ് പിടികൂടാനുളള സാധ്യത കൂടുതലെന്നും ​ഗവേഷകർ പറയുന്നു. 

പത്ത് മണിക്കൂർ തുടർച്ചയായി ഗ്ലൗസ് ധരിച്ച ഡോക്ടറുടെ കൈ ഒടുവിൽ ഇങ്ങനെ; വെെറലായി ചിത്രം...

 

click me!