'കൊറോണ വൈറസ്' എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിൽ എത്തിയത്. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് മെഡിക്കൽ സ്റ്റാഫ് എന്നിവർ കൊറോണ വൈറസിനെതിരെ പോരാടുന്നു. 

ഡോക്ടർമാരും നഴ്‌സുമാരും പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളും (പിപിഇ) മാസ്കുകളും മണിക്കൂറുകളോളമാണ് ധരിക്കുന്നത്. ഐ.എ.എസ് ഓഫീസർ അവനിശ് ശരൺ ട്വിറ്ററിൽ പങ്കുവച്ച ചിത്രം ഇപ്പോൾ വെെറലാവുകയാണ്. ' 10 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് ഗ്ലൗസുകൾ നീക്കം ചെയ്ത ശേഷമുള്ള ഒരു ഡോക്ടറുടെ കൈയാണിത്... യോദ്ധാക്കൾക്ക് സല്യൂട്ട്...'  എന്ന അടിക്കുറിപ്പോടെയാണ് അവനിശ് ‌ചിത്രം പങ്കുവച്ചിരിക്കുന്നത്. 

പോസ്റ്റിന് 46,000 ലധികം ലൈക്കുകളും 8,100 റീ ട്വീറ്റുകളും കിട്ടി കഴിഞ്ഞു. മുൻ‌നിര യോദ്ധാക്കൾക്ക് സല്യൂട്ട് ചെയ്യണമെന്ന് ഒരാൾ കുറിച്ചു. ഡോക്ടർമാർക്ക് സല്യൂട്ട് ചെയ്യുക, അവർ ചെയ്യുന്നത് മഹത്തായ ജോലി എന്നാണ് മറ്റൊരാൾ കുറിച്ചത്. അവരുടെ ജോലിയെയും പരിശ്രമത്തെയും ശരിക്കും അഭിനന്ദിക്കുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. 

ഭക്ഷണം കൊടുത്താല്‍ ഉടനെ കിട്ടും ഒരു മറുപടി; വൈറലായ കുട്ടിക്കുറുമ്പൻ.....