
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഭക്ഷണശീലത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക
പഴങ്ങളും പച്ചക്കറികളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പരമവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
2. പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടാന്‍ കാരണമാകും.
3. സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക
സംസ്കരിച്ച ഭക്ഷണങ്ങളുടെയും ഫാസ്റ്റ് ഫുഡിന്‍റെയും അമിത ഉപയോഗം ഒഴിവാക്കുക.
4. കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുക
കുടലിന്‍റെ ആരോഗ്യം മോശമാകുന്നതും ചില ക്യാൻസറുകളുടെ സാധ്യതയെ വർധിപ്പിക്കും. അതിനാല്‍ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്.
5. സ്ട്രെസ് കുറയ്ക്കുക
സ്ട്രെസ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
6. വ്യായാമം ചെയ്യുക
ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.
7. സൂര്യപ്രകാശം ഏൽക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
പരമാവധി സൂര്യപ്രകാശം ഏൽക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
8. മദ്യപാനം, പുകവലി ഒഴിവാക്കുക
മദ്യപാനവും പുകവലിയും ഒഴിവാക്കുക. ഇതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും.