ഈ ഭക്ഷണങ്ങൾ കരളിനെ നശിപ്പിക്കും

Published : Oct 17, 2025, 08:03 PM IST
Liver

Synopsis

മോശം ജീവിതശൈലി ശീലങ്ങൾ കരൾ രോഗങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുന്നു. ഏറ്റവും സാധാരണമായ കരൾ രോഗങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ രോഗം. non-alcoholid fatty liver disease (NAFLD ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്.most dangerous food for liver

കരൾ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. 2023 ലെ ഡാറ്റ പ്രകാരം ലോകമെമ്പാടുമായി ഏകദേശം 2 ദശലക്ഷം പേർ കരൾ രോഗങ്ങൾ മൂലം മരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ മരണങ്ങളുടെയും ഏകദേശം 4% ആണിത്. യുഎസിൽ ഏകദേശം 4.5 ദശലക്ഷം മുതിർന്നവർക്ക് കരൾ രോഗങ്ങൾ ഉണ്ടെന്ന് 2018 ലെ നാഷണൽ ഹെൽത്ത് ഇന്റർവ്യൂ സർവേ വ്യക്തമാക്കുന്നു.

മോശം ജീവിതശൈലി ശീലങ്ങൾ കരൾ രോഗങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുന്നു. ഏറ്റവും സാധാരണമായ കരൾ രോഗങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ രോഗം. non-alcoholid fatty liver disease (NAFLD ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. യുഎസിൽ ഏകദേശം 100 ദശലക്ഷം ആളുകൾക്ക് (ഏകദേശം 25%) NAFLD ഉണ്ടെന്ന് അമേരിക്കൻ ലിവർ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമമാണ് കരൾ രോ​ഗത്തിന് പിന്നിലെ പ്രധാനപ്പെട്ടൊരു കാരണം.

അനാരോഗ്യകരമായ ഭക്ഷണക്രമവും കരൾ രോ​ഗവും

അനാരോഗ്യകരമായ ഭക്ഷണത്തിൽ ഫ്രൈകളും ബർഗറും പിസയും മാത്രമല്ല ഉള്ളത്. നെയ്യ്, വെണ്ണ പോലുള്ള പൂരിത കൊഴുപ്പുകളും കരളിന് ഏറ്റവും മോശമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പും കരളിന് ഏറ്റവും മോശമായ ഭക്ഷണം. ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) യുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഫ്രക്ടോസ് കരളിൽ കൊഴുപ്പായി എളുപ്പത്തിൽ പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് കരളിന് കേടുപാടുകൾ വരുത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കുക്കികൾ, മിഠായികൾ, ധാന്യങ്ങൾ, ശീതളപാനീയങ്ങൾ, സോസുകൾ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിൽ HFCS സാധാരണയായി കാണപ്പെടുന്നു. ഇവ ഒഴിവാക്കുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, ഫ്ലേവേഡ് തെെര് എന്നിവയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം പഞ്ചസാരയാണ് ഫ്രക്ടോസ്. പഴങ്ങളിലും പച്ചക്കറികളിലും ഫ്രക്ടോസ് സ്വാഭാവികമായി കാണപ്പെടുന്നുണ്ടെങ്കിലും ഫ്രക്ടോസ് (സുക്രോസും ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പും) കരളിന് ദോഷകരമാണ്. 

ഉയർന്ന അളവിലുള്ള ഫ്രക്ടോസും അതിന്റെ ഉപോൽപ്പന്നങ്ങളും കരളിലെ കൊഴുപ്പ് ഉത്പാദനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കരളിന് കേടുപാടുകൾ വരുത്തുന്നതിനും കാരണമാവുകയും ചെയ്യുന്നു. അമിതമായ ഫ്രക്ടോസ് കഴിക്കുന്നത് വീക്കം ഉണ്ടാക്കുന്നു.

 

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍