ലോകജനസംഖ്യയുടെ പകുതിയോളം പേരും ദന്താരോഗ്യ പ്രശ്നങ്ങളാല്‍ വലയുന്നു: ലോകാരോ​ഗ്യസംഘടന

Published : Nov 19, 2022, 08:52 AM ISTUpdated : Nov 19, 2022, 08:55 AM IST
ലോകജനസംഖ്യയുടെ പകുതിയോളം പേരും ദന്താരോഗ്യ പ്രശ്നങ്ങളാല്‍ വലയുന്നു: ലോകാരോ​ഗ്യസംഘടന

Synopsis

ആ​ഗോള ആരോ​ഗ്യ മേഖലയിൽ തന്നെ ഏറെകാലമായി അവ​ഗണിക്കപ്പെട്ട വിഭാ​ഗമാണ് വദന ആരോ​ഗ്യമെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു. പല വദനരോ​ഗങ്ങളും നേരത്തെ പ്രതിരോധിക്കാവുന്നതാണ് എന്നും അദ്ദേഹം പറയുന്നു. 

ലോകജനസംഖ്യയുടെ പകുതിയോളം പേരും വദന രോ​ഗങ്ങളാൽ വലയുന്നുവെന്ന് ലോകാരോ​ഗ്യസംഘടന. ദന്തക്ഷയം, മോണരോ​ഗം, പല്ലുകൊഴിയൽ, വായിലെ അർബുദം തുടങ്ങിയവയാണ് ഇത്തരത്തില്‍ സാധാരണയായി കണ്ടുവരുന്ന രോ​ഗങ്ങളെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. 

ആ​ഗോള ആരോ​ഗ്യ മേഖലയിൽ തന്നെ ഏറെ കാലമായി അവ​ഗണിക്കപ്പെട്ട വിഭാ​ഗമാണ് വദന ആരോ​ഗ്യമെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു.  പല വദന രോ​ഗങ്ങളും നേരത്തെ പ്രതിരോധിക്കാവുന്നതാണ് എന്നും അദ്ദേഹം പറയുന്നു. രാജ്യങ്ങൾ അവരുടെ ആരോ​ഗ്യ പദ്ധതികളിൽ വദന ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകജനസംഖ്യയുടെ പകുതിയോളം പേരിലും, അതായത് 45 ശതമാനം അഥവാ ഏകദേശം 3.5 ബില്യൺ ആളുകളില്‍ വദന രോ​ഗങ്ങള്‍ ബാധിക്കുന്നു. ഓരോ വർഷവും 380,000 പുതിയ വദന അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഗൗരവത്തോടെ കാണേണ്ട സ്ഥിതിവിശേഷമാണെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളിലെ നൂതന ദന്തചികിത്സയുടെ അപര്യാപതതയാണ് വദന രോ​ഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. 

Also Read: ഉപ്പിന്‍റെ അമിത ഉപയോഗവും സ്ട്രെസും തമ്മിലുള്ള ബന്ധം; പഠനം പറയുന്നത്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൻക്രിയാറ്റിക് ക്യാൻസർ; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്
ബ്ലഡ് ഷുഗർ അളവ് കൂട്ടുന്ന സാധാരണ ഭക്ഷണങ്ങൾ