Asianet News MalayalamAsianet News Malayalam

ഉപ്പിന്‍റെ അമിത ഉപയോഗവും സ്ട്രെസും തമ്മിലുള്ള ബന്ധം; പഠനം പറയുന്നത്...

ഉപ്പിന്‍റെ അമിത ഉപയോഗം മൂലം രക്തസമ്മര്‍ദ്ദം കൂടാനും  ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്‌നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യതയും ഉണ്ട്. 

Excess Salt Intake May Increase Your Stress Level says study
Author
First Published Nov 17, 2022, 9:26 PM IST

നമ്മുടെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പ് ചേര്‍ക്കണം എന്നത് പലര്‍ക്കും നിര്‍ബന്ധമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും അവയവങ്ങളുടെ മികച്ച പ്രവർത്തന രീതിക്കുമെല്ലാം വളരെ മിതമായ അളവിലുള്ള ഉപ്പിന്റെ ആവശ്യമേയുള്ളൂ.  ഉപ്പിന്‍റെ അമിതമായ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. മുതിര്‍ന്നവര്‍ ഒരു ദിവസം ആറ് ഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഭക്ഷിക്കാവൂ എന്നാണ് കണക്ക്. എന്നാല്‍ പലരും ഒമ്പത് ഗ്രാം ഉപ്പ് വരെ ഒരു ദിവസം കഴിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ഉപ്പിന്‍റെ അമിത ഉപയോഗം മൂലം രക്തസമ്മര്‍ദ്ദം കൂടാനും  ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്‌നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യത ഉണ്ട്. ഇതിനു പുറമേ ഉപ്പിന്‍റെ അമിത ഉപയോഗം സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കത്തിനും കാരണമാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. 'University of Edinburgh' ആണ് പഠനം നടത്തിയത്. 

ഉപ്പിന്‍റെ അമിത ഉപയോഗം മൂലം സ്ട്രെസ് ഹോര്‍മണുകളുടെ എണ്ണം 75 ശതമാനം വരെ കൂടുമെന്നാണ് കാര്‍ഡിയോവാസ്കുലാര്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ  പഠനം പറയുന്നത്. എലികളാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. 

അതേസമയം, ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മുമ്പ് പങ്കുവച്ച ചില ടിപ്സ് നോക്കാം...

1. ഉപ്പിന് പകരം ഭക്ഷണത്തില്‍ നാരങ്ങയോ ജീരകമോ കുരുമുളക് പൊടിയോ ചേര്‍ക്കാം എന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. 
2. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഉപ്പ് ചേര്‍ക്കുന്നതിന് പകരം ഏറ്റവും  ഒടുവില്‍ ചേര്‍ക്കാം. ഇത് ഭക്ഷണത്തില്‍ ഉപ്പ് കൂടാതിരിക്കാന്‍ സഹായിക്കുമെന്നും എഫ്എസ്എസ്എഐ പറയുന്നു. 
3. അച്ചാര്‍, പപ്പടം, സോസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ പൊതുവേ ഉപ്പിന്‍റെ ഉപയോഗം കൂടുതലാണ്. അതിനാല്‍ അത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കാം.
4. ചോറ്, ദോശ, റൊട്ടി, പൂരി എന്നിവ തയ്യാറാക്കുമ്പോള്‍ ഉപ്പ് ഉപയോഗിക്കരുത്. കറിയിലെ ഉപ്പ് തന്നെ ധാരാളമാണ്. 

Also Read: ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇലക്കറികള്‍; അറിയാം ഇക്കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios