National Sunscreen Day 2025 : പതിവായി സൺസ്‌ക്രീൻ ഉപയോഗിച്ചോളൂ, കാരണം

Published : May 27, 2025, 10:03 AM IST
National Sunscreen Day 2025 :  പതിവായി സൺസ്‌ക്രീൻ ഉപയോഗിച്ചോളൂ, കാരണം

Synopsis

പ്രായമാകുന്നതിന്റെ ചർമ്മ ലക്ഷണങ്ങളെ അകറ്റുന്നതിനും സൺസ്‌ക്രീന്‍ ഫലപ്രദമാണ്. ദിവസവും സൺസ്‌ക്രീന്‍ പുരട്ടുന്നത് ചർമ്മത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റും.

എല്ലാ വർഷവും മെയ് 27 ദേശീയ സൺസ്ക്രീൻ ദിനം ആചരിച്ച് വരുന്നു. ചർമ്മത്തെ സംരക്ഷിക്കുന്നതിന് സൺസ്ക്രീൻ പ്രധാനമാണ്. പതിവായി സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) വികിരണം ചർമ്മകോശങ്ങളിലെ ഡിഎൻഎയെ ബാധിക്കുകയും ഇത് മെലനോമ പോലെയുള്ള സ്കിൻ ക്യാൻസറിന് കാരണമാവുകയും ചെയ്യും.  സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് സ്കിൻ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

രണ്ട്

പ്രായമാകുന്നതിന്റെ ചർമ്മ ലക്ഷണങ്ങളെ അകറ്റുന്നതിനും സൺസ്‌ക്രീൻ ഫലപ്രദമാണ്. ദിവസവും സൺസ്‌ക്രീൻ പുരട്ടുന്നത് ചർമ്മത്തെ ചുളിവുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റും.

മൂന്ന്

ചില ആളുകൾക്ക് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്ത് ചില അലർജികൾ ഉണ്ടാകാം. ഇത്തരം അലജികളെ തടയാനും സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. 

നാല്

സൺസ്‌ക്രീൻ ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചൂട് മൂലമുണ്ടാകുന്ന ചർമ്മ അവസ്ഥകളുടെ സാധ്യതകളയെ കുറയ്ക്കുകയും ചെയ്യുന്നു. 

വെയിലത്ത് പോകുന്നതിന് അരമണിക്കൂർ മുമ്പ് സൺസ്‌ക്രീൻ പുരട്ടുക.  3 എംഎൽ അല്ലെങ്കിൽ മുക്കാൽ ടീസ്പൂൺ സൺസ്‌ക്രീൻ ആണ് മുഖത്തും കഴുത്തിലുമായി ഇടേണ്ടത്. പുറത്ത് പോകാത്തവരും സൺസ്‌ക്രീൻ ധരിക്കുക. ഇത് ജനലിൽ കൂടി വരുന്ന പ്രകാശം, ട്യൂബ് ലൈറ്റിന്റെ പ്രകാശം, ബ്ലൂ ലൈറ്റ് എന്നിവയിൽ നിന്നും ചർമകോശങ്ങളെ സംരക്ഷിക്കുന്നു.

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ 'റോസ് വാട്ടർ' മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
ചുമയും ജലദോഷവും മാറാതെ നിൽക്കുകയാണോ? എങ്കിൽ ശൈത്യകാലത്ത് ഈ പത്ത് ഭക്ഷണങ്ങൾ ഒഴിവാക്കൂ