
ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യ ദിവസം മുഴുവൻ ഊർജത്തോടെയും പോസിറ്റീവായും ഇരിക്കാൻ സഹായിക്കുന്നു. ശരിയായ ഭക്ഷണം കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പോഷകസമൃദ്ധമായ ഒരു പ്രഭാതഭക്ഷണം മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഊർജ്ജ നില വർദ്ധിപ്പിക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
സമീകൃതാഹാരം കഴിക്കുന്നത് മെറ്റബോളിസത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാൻ സഹായിക്കും. ഇത് പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതും തടയും. തെറ്റായ ഭക്ഷണങ്ങൾ കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
കുതിർത്ത ബദാം
രാവിലെ കുതിർത്ത ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ഗുണപരമായി ബാധിക്കും. ബദാം ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അവ ദഹിക്കാൻ എളുപ്പമാണ്.
വാഴപ്പഴം
പൊട്ടാസ്യം, നാരുകൾ, വിവിധ അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ഹൃദയത്തിനും, അസ്ഥികൾക്കും, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. കൂടാതെ, അവ ദഹിക്കാൻ എളുപ്പവുമാണ്.
ഗ്രീൻ ടീ
മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും ഗ്രീൻ സഹായിക്കും. കാരണം അവയിൽ ആന്റിഓക്‌സിഡന്റുകളുടെ അളവ് കൂടുതലാണ്.
ചിയ സീഡ്
ചിയ വിത്തുകൾ സസ്യ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അവയിൽ നാരുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
നാരങ്ങ വെള്ളം
വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് മെറ്റബോളിസം ആരംഭിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
തെെര്
പ്രോട്ടീനും പ്രോബയോട്ടിക്സും കൊണ്ട് സമ്പുഷ്ടമായ തൈര് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ചെയ്യും. പഴങ്ങളോ നട്സോ ചേർത്ത് തെെര് കഴിക്കാവുന്നതാണ്.
ഓട്സ്
ഓട്സ് കൂടുതൽ നേരം വയറു നിറയ്ക്കാനും രാവിലെ മുഴുവൻ ഊർജ്ജം നൽകാനും സഹായിക്കും. ഇവയിൽ നാരുകൾ, ഇരുമ്പ്, ബി വിറ്റാമിനുകൾ, സെലിനിയം, മഗ്നീഷ്യം, മറ്റ് നിരവധി അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam