പാർലറിൽ പോകാതെ സുന്ദരിയാകാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്

By Web TeamFirst Published Oct 9, 2019, 10:34 PM IST
Highlights

നിരവധി ധാതുക്കളും പ്രോട്ടീൻസും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ എൻസൈമുകൾ മൃതചർമത്തെ അകറ്റി ചർമ്മത്തെ സുന്ദരമാക്കുന്നു. പപ്പായയുടെ പൾപ്പ് നല്ലൊരു ഫേയ്സ് മാസ്ക്ക് കൂടിയാണ്. 

സൗന്ദര്യ സംരക്ഷണത്തിന് വില കൂടിയ ക്രീമുകൾ പുരട്ടിയും ബ്യൂട്ടി പാർലറുകളിൽ മണിക്കൂറോളം സമയം കളയുന്നവരുമാണ് ഇന്ന് അധികം പേരും. എന്നാൽ പാർലറുകളിൽ പോകാതെ വീട്ടിലെ തന്നെ ചില സാധനങ്ങൾ ഉപയോ​ഗിച്ച് സൗന്ദര്യം സംരക്ഷിക്കാനാകും.

ഗോതമ്പ് മുളപ്പിച്ചത്

മുളപ്പിച്ച ഗോതമ്പ് അരച്ച് കുഴമ്പു രൂപത്തിൽ ചർമത്തിൽ പുരട്ടിയാൽ ചുളിവുകൾ ഇല്ലാതാകും. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കുന്നു.

ക്യാരറ്റ്

ചർമാരോഗ്യത്തിന്റെ പ്രധാന ഘടകമായ വിറ്റാമിൻ എയുടെ കലവറയാണ് ക്യാരറ്റ്. വരണ്ടതും സെൻസിറ്റീവുമായ ചർമത്തെ സുഖപ്പെടുത്താൻ ക്യാരറ്റ് സഹായിക്കുന്നു. കുറച്ചു വെള്ളത്തിൽ ക്യാരറ്റ് നന്നായി വേവിച്ചെടുക്കുക. തണുപ്പിച്ച ശേഷം ഉ‌ടച്ച് പൾപ്പാക്കി മാസ്ക് രൂപത്തിൽ മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ മുഖം ഫ്രഷ് ആകുമെന്നു മാത്രമല്ല ചർമ്മം മൃദുവാകും.

മുട്ട

മുട്ട കൊണ്ട് മുഖത്തിന് ഉണർവ് നൽകാം. പച്ചമുട്ട പൊട്ടിച്ച് പതപ്പിച്ച് മാസ്ക്പോലെ മുഖത്തിലും കഴുത്തിനും പത്ത് മിനിറ്റുനേരം തേച്ചു പിടിപ്പിക്കുക ശേഷം വെള്ളമുപയോഗിച്ച് കഴുകുക. ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ ഇത് പരീക്ഷിച്ചു നോക്കൂ മാറ്റം അനുഭവിച്ചറിയാം. മുട്ടയുടെ വെള്ള അതിശയിപ്പിക്കുന്ന ക്ലെൻസർ കൂടിയാണ്.

തേയില

കണ്ണുകളുടെ സംരക്ഷണത്തിന് തേയിലപ്പൊടിയും ഉത്തമമാണ്. തണുത്ത തേയില വെള്ളത്തിൽ മുക്കിയ കോട്ടൺ കണ്ണുകൾക്ക് മുകളിൽ വെച്ചാൽ കണ്ണുകളുടെ ക്ഷീണമകലും.  ഷാംപൂ ഉപയോഗിച്ചതിനുശേഷം മുടി കഴുകുവാനായി തിളപ്പിച്ചാറിച്ച തേയില വെള്ളം ഉപയോഗിച്ചാൽ അത് താരനെ തടഞ്ഞ് മുടിയുടെ തിളക്കവും വർധിപ്പിക്കും.

പപ്പായ

നിരവധി ധാതുക്കളും പ്രോട്ടീൻസും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ എൻസൈമുകൾ മൃതചർമത്തെ അകറ്റി ചർമ്മത്തെ സുന്ദരമാക്കുന്നു. പപ്പായയുടെ പൾപ്പ് നല്ലൊരു ഫേയ്സ് മാസ്ക്ക് കൂടിയാണ്. സൗന്ദര്യ കാര്യത്തിൽ മാത്രമല്ല ആരോഗ്യ കാര്യത്തിലും കേമനാണ് പപ്പായ. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കി കരൾ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്.

click me!