
ആളുകൾ നേരിടുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മലബന്ധം. മലബന്ധം ഉണ്ടാകുമ്പോൾ മലം പോകുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും അല്ലെങ്കിൽ അപൂർവ്വമായി മലവിസർജ്ജനം ഉണ്ടാകാറുണ്ട്. തുടക്കത്തിൽ മലബന്ധം വലിയ പ്രശ്‌നമായി തോന്നുന്നില്ലെങ്കിലും കാലക്രമേണ, അത് വിട്ടുമാറാത്തതായി മാറുകയാണെങ്കിൽ ഇത് മലാശയ വേദന, മലം പോകുമ്പോൾ രക്തം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
സംസ്‌കരിച്ച ഭക്ഷണങ്ങൾ, മാംസം, ചിപ്‌സ്, ശീതീകരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കിക്കൊണ്ട് ഭക്ഷണക്രമം പരിഷ്‌ക്കരിക്കുകയും നാരുകളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മലബന്ധത്തിന്റെ ലക്ഷണങ്ങൾ ഒഴിവാക്കാനാകും.
മലബന്ധം ഇല്ലാതാക്കാൻ കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതുകൂടാതെ, സ്ഥിരമായ വ്യായാമവും സമ്മർദ്ദം കുറയ്ക്കുന്നതുമായ സജീവമായ ജീവിതശൈലിയും മലബന്ധം ഒഴിവാക്കാൻ സഹായിക്കും. മലബന്ധ പ്രശ്നം അലട്ടുന്നവർ പിന്തുടരേണ്ട ഡയറ്റ് പ്ലാനിനെ കുറിച്ച് ഡയറ്റീഷ്യൻ മൻപ്രീത് കൽറ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഉരുളക്കിഴങ്ങ് ചിപ്സ് ബോറടിച്ചെങ്കില്‍ ഇങ്ങനെ കഴിച്ചുനോക്കൂ...
1. തുളസി വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക.
2. 5 ബദാം, 1 വാൽനട്ട്, 3 കറുത്ത ഉണക്കമുന്തിരി എന്നിവ കുതിർത്ത വെള്ളം കുടിക്കുക.
3. അത്തിപ്പഴവും ഈന്തപ്പഴവും ഉപയോഗിച്ച് സ്മൂത്തി കഴിക്കുക. ഈ സ്മൂത്തിക്കായി തയ്യാറാക്കുന്നതിന് നിങ്ങൾ 2 അത്തിപ്പഴം, 2 ഈന്തപ്പഴം, 1/4 കപ്പ് ഓട്സ്, 3/4 കപ്പ് പാൽ, ഒരു നുള്ള് കറുവപ്പട്ട, ഒരു നുള്ള് ജാതിക്ക എന്നിവ ഒരുമിച്ച് സ്മൂത്തി തയ്യാറാക്കാം.
4. ഉച്ചഭക്ഷണം കഴിച്ച ശേഷം ഒരു ബൗൾ പപ്പായ കഴിക്കുക.
5. വൈകുന്നേരം ഏകദേശം 5 മണിക്ക് വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ തൈര് ചേർത്ത് കഴിക്കുക. ഇത് മലബന്ധ പ്രശ്നം അകറ്റുന്നു.
6. ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും.
മഞ്ഞൾ ചേർത്ത വെള്ളം കുടിച്ച് ദിവസം ആരംഭിക്കാം; ആരോഗ്യ ഗുണങ്ങൾ പലതാണ്