Asianet News MalayalamAsianet News Malayalam

ഉരുളക്കിഴങ്ങ് ചിപ്സ് ബോറടിച്ചെങ്കില്‍ ഇങ്ങനെ കഴിച്ചുനോക്കൂ...

ചിപിസ് കഴിച്ച് മടുത്തവര്‍ക്ക് അതേ ചിപ്സില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തി പുതിയൊരു 'ഡിഷ്' ആയി കഴിക്കാവുന്നതാണ്. അത്തരത്തിലൊരു ടിപ് ആണിനി പങ്കുവയ്ക്കുന്നത്.

potato chips can reform as chaat a suitable snack for evening
Author
Trivandrum, First Published Aug 22, 2022, 2:58 PM IST

തിരക്കുപിടിച്ച പകല്‍സമയത്തെ ജോലിക്ക് ശേഷം വൈകീട്ട് ഇഷ്ടപ്പെട്ട സ്നാക്സും കയ്യിലെടുത്ത് സിനിമയോ സീരീസോ എല്ലാം കാണുന്നതാണ് ഇന്ന് മിക്കവര്‍ക്കും താല്‍പര്യമുള്ള കാര്യം. ഇങ്ങനെ വൈകുന്നേരങ്ങളില്‍ കഴിക്കാൻ അധികപേരും തെരഞ്ഞെടുക്കുക ചിപ്സ് ആകാറുണ്ട്. ഇതില്‍ തന്നെ പൊട്ടാറ്റോ ചിപ്സ് അഥവാ ഉരുളക്കിഴങ്ങ് ചിപ്സിനാണ് ആരാധകര്‍ കൂടുതല്‍.

എന്നാല്‍ എല്ലായ്പോഴും ഇത് കഴിച്ചാല്‍ ഇതിനോടുള്ള ഇഷ്ടവും തീര്‍ന്നുപോകില്ലേ? ഇടയ്ക്കെങ്കിലും ഈ ചിപ്സ് മടുത്തു, ഇനി വേറെയെന്തെങ്കിലും കഴിക്കാം എന്ന് നിങ്ങള്‍ ചിന്തിക്കാറില്ലേ? 

ഇങ്ങനെ ചിപിസ് കഴിച്ച് മടുത്തവര്‍ക്ക് അതേ ചിപ്സില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്തി പുതിയൊരു 'ഡിഷ്' ആയി കഴിക്കാവുന്നതാണ്. അത്തരത്തിലൊരു ടിപ് ആണിനി പങ്കുവയ്ക്കുന്നത്. അത്യാവശ്യം സ്പൈസിയായ ഒരു വിഭവമാക്കി ഉരുളക്കിഴങ്ങ് ചിപ്സിനെ മാറ്റുകയാണ് ഇതില്‍ ചെയ്യുന്നത്. വളരെ എളുപ്പത്തില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. 

ഇതിനായി ആകെ വേണ്ടത് അല്‍പം സവാളയും പച്ചമുളകും തക്കാളിയും മല്ലിയിലയും ചെറുത്തായി കൊത്തിയരിഞ്ഞതാണ്. ഇതിന് പുറമെ ഒരു മുറി ചെറുനാരങ്ങ, അല്‍പം വിനിഗര്‍, ഉപ്പ് എന്നിവയും വേണം. ഇനിയിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. 

ആദ്യം ചിപ്സ് പാക്കറ്റ് തുറന്ന് ചിപ്സെല്ലാം ഒരു ബൗളിലേക്ക് മാറ്റണം. ഇതിലേക്ക് കൊത്തിയരിഞ്ഞുവച്ച സവാള, പച്ചമുളക്, തക്കാളി, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ക്കുക. കൂട്ടത്തില്‍ അര മുറി ചെറുനാരങ്ങാനീരും  അല്‍പം വിനാഗിരിയും കൂടി ചേര്‍ക്കാം. എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ഇതോടെ ഉരുളക്കിഴങ്ങ് ചിപ്സ് കൊണ്ടുള്ള ചാട്ട് തയ്യാറായിക്കഴിഞ്ഞു. ആവശ്യത്തിന് എരിവും പുളിയും ഉപ്പും രുചിയുമെല്ലാമുള്ള സ്നാക്സ് ചാട്ടുകളോട് ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ ഇഷ്ടപ്പെടൂ.

എങ്കിലും വൈകുന്നേരങ്ങളില്‍ കഴിക്കാവുന്ന, അനുയോജ്യമായ സ്നാക്സ് തന്നെയാണിത്. എന്നാല്‍ അളവില്‍ അധികം കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. 

 

Also Read:- കുട്ടികള്‍ക്കായി രുചികരമായ 'ഉരുളക്കിഴങ്ങ് ബ്രഡ് റോള്‍' തയ്യാറാക്കാം

Latest Videos
Follow Us:
Download App:
  • android
  • ios