താരൻ അകറ്റാൻ ഇതാ 5 എളുപ്പ വഴികൾ

By Web TeamFirst Published Dec 2, 2019, 11:51 AM IST
Highlights

തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. താരൻ പൂർണമായും അകറ്റാൻ വീട്ടിൽ ലഭ്യമായ ചില വസ്തുക്കള്‍ സഹായിക്കും.

താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. താരൻ മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. താരൻ പൂർണമായും അകറ്റാൻ വീട്ടിൽ ലഭ്യമായ ചില വസ്തുക്കള്‍ സഹായിക്കും. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ അറിയാം... 
 
 ഒന്ന്...

 വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കും. വെളിച്ചെണ്ണ വെറുതെ പുരട്ടിയിട്ട് കാര്യമില്ല. ശരിയായ രീതിയിൽ ഉപയോ​ഗിച്ചാൽ മാത്രമേ താരൻ മാറുകയുള്ളൂ. ആദ്യം ഷാംപൂ തേച്ച് തല കഴുകുക. കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക. 

രണ്ട്...

 ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന മോയ്സ്ചറൈസർ ആണ്. ബ്ലാക്ക് ഹെഡുകൾ നീക്കം ചെയ്യുന്നതു മുതൽ പല്ല് വെളുപ്പിക്കുന്നതുവരെ നാരങ്ങയുടെ ഗുണങ്ങൾ നീളുന്നു. താരൻ അകറ്റാനും നാരങ്ങ സഹായിക്കും. നാരങ്ങനീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യുക. 

മൂന്ന്...

താരൻ അകറ്റാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ചതച്ച് തലയിൽ തേക്കുക. ഇതിനൊപ്പം അൽപം തേൻ കൂടി ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റും. 

നാല്...

മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദം. കറ്റാർവാഴ ജെൽ തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്. 

അഞ്ച്...

ബേക്കിങ്ങ് സോഡ തലയോട്ടിയിൽ അധികമുള്ള സെബം നീക്കം ചെയ്യാൻ സഹായിക്കും. താരന് കാരണമാകുന്ന ഫംഗൽ ഇൻഫ്ലമേഷൻ മാറാനുള്ള നാച്വറൽ ആന്റിസെപ്റ്റിക് ആണ് ബേക്കിങ്ങ് സോഡ. ഇതിൽ 2 ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഇത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്യുക ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക. 

click me!