
പുതിയ രക്തപരിശോധനയിൽ 20 ലധികം തരം ക്യാൻസറുകൾ കണ്ടെത്താനാകുമെന്ന് ഗവേഷകർ. ക്യാൻസറുകൾ തിരിച്ചറിയുന്നതിനായി സാധാരണഗതിയിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ പുതിയ രക്തപരിശോധനയിലൂടെ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജി കോണ്‍ഗ്രസ് 2019ലാണ് ബയോടെക്‌നോളജി കമ്പനിയായ ഗ്രെയില്‍ വികസിപ്പിച്ച ഈ നൂതന കണ്ടുപിടുത്തം അവതരിപ്പിച്ചത്.
3600 ഓളം രക്തസാമ്പിളുകളിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ ജീനുകള്‍ നിര്‍ജീവമാണോ അല്ലയോ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയുന്നതിനായുള്ള സീക്വന്‍സിങ് ടെക്‌നോളജിയാണ് പുതിയ പരിശോധനയില്‍ അവലംബിച്ചിരിക്കുന്നതെന്ന് ഡാന ഫാർബറിന്റെ എംഡിയായ ജെഫ്രി ഓക്സ്നാർഡ് പറയുന്നു.
സാധാരണയുള്ള പരിശോധനകളില്‍ ക്യാൻസറിന്റെ തോത് ഒരുനിശ്ചിത അളവിലെത്തിയാല്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ പരിശോധനയില്‍ അര്‍ബുദകോശങ്ങളെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.