
കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബെനി നഗരത്തിൽ എബോള വൈറസ് സ്ഥിരീകരിച്ചതായി രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ അറിയിച്ചു. കഴിഞ്ഞ മാസമാണ് കോംഗോയിൽ ഏപ്രിലിൽ ആരംഭിച്ച എബോള വ്യാപനം അവസാനിച്ചെന്ന് അധികൃതർ അറിയിച്ചത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മരുന്നുകളും മറ്റും സജ്ജമാക്കാൻ സർക്കാർ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2020ൽ രാജ്യത്തുണ്ടായ എബോള വ്യാപനത്തിൽ 2,280 പേർ മരിച്ചിരുന്നു. 2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസ് പടർന്നു പിടിച്ചപ്പോൾ 28,000ത്തിലേറെ കേസുകൾ സ്ഥിരീകരിച്ചതിൽ 11,000 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. 2016ലാണ് ഈ വ്യാപനം അവസാനിച്ചത്.
രോഗവുമായി സാമ്യമുള്ള ലക്ഷണങ്ങൾ കാണിച്ച് ബെനിയിൽ 46 കാരിയായ ഒരു സ്ത്രീ മരിച്ചതിനെ തുടർന്ന് എബോള കേസ് സംശയിക്കുന്നതായി അധികൃതർ അന്വേഷിക്കുന്നതായി ലോകാരോഗ്യ സംഘടന ശനിയാഴ്ച അറിയിച്ചു.ഒരു വൈറസ് രോഗമാണ് എബോള. 1976 ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗബാധ ആദ്യമായി കാണപ്പെട്ടത്. കോംഗോയിൽ എബോള എന്ന നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലായതിനാൽ എബോള ഡിസീസ് എന്ന് വിളിക്കപ്പെട്ടു.
തക്കാളിപ്പനി കൂടുതൽ കേരളത്തില്‍; ബാധിക്കുന്നത് 5 വയസിന് താഴെയുള്ള കുട്ടികളെ.
എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് ഇത്.
രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാം. ശരീരത്തിലെ മുറിവുകൾ, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.
മങ്കിപോക്സ് വൈറസ് വീട്ടുപകരണങ്ങളിൽ ദിവസങ്ങളോളം നിലനിൽക്കാമെന്ന് പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam