രാത്രികാല ജോലി ചെയ്യുന്നവരിൽ ഈ രോ​ഗത്തിനുള്ള സാധ്യത കൂടുതൽ ; പഠനം

By Web TeamFirst Published Jan 29, 2023, 7:15 PM IST
Highlights

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിക്കുന്നതിനുള്ള കാരണം, ഷിഫ്റ്റ് ജോലിയുടെ ഫലമായി മാറിയ ഉറക്കത്തിലും ഭക്ഷണക്രമത്തിലും ബന്ധപ്പെട്ടതാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കലോറി കൊഴുപ്പായി സംഭരിക്കാൻ കൂടുതൽ സാധ്യതയുണ്ടാക്കുന്നു. ഇത് അമിതവണ്ണവും തൽഫലമായി ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

രാത്രികാല ജോലി ചെയ്യുന്നവരിൽ പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം. അസാധാരണമായ ജോലി സമയം അല്ലെങ്കിൽ നീണ്ട രാത്രി ഷിഫ്റ്റുകൾ സ്ഥിരമായ പകൽ സമയ ഷെഡ്യൂൾ ഉള്ളവരേക്കാൾ ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം.

' ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് കാരണമായ ഹൈപ്പോതലാമസിലെ സുപ്രാചിയാസ്മാറ്റിക് ന്യൂക്ലിയസ് (SCN) നിയന്ത്രിക്കുന്ന സ്വാഭാവിക ഉറക്ക-ഉണർവ് ചക്രം മനുഷ്യശരീരത്തിലുണ്ട്. ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രം തടസ്സപ്പെടുമ്പോൾ ഇൻസുലിൻ പ്രതിരോധം വർദ്ധിക്കുന്നതും ഗ്ലൂക്കോസ് സഹിഷ്ണുത കുറയുന്നതും ഉൾപ്പെടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രത്യാഘാതങ്ങൾക്ക് ഇത് ഇടയാക്കും. ഇത് ടൈപ്പ്-2 പ്രമേഹത്തിലേക്ക് നയിക്കുന്നു...' - റിസർച്ച് സൊസൈറ്റി ഓഫ് ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യയിലെ പ്രസിഡന്റായ ഡോ. രാകേഷ് സഹായ് പറഞ്ഞു.

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിക്കുന്നതിനുള്ള കാരണം, ഷിഫ്റ്റ് ജോലിയുടെ ഫലമായി മാറിയ ഉറക്കത്തിലും ഭക്ഷണക്രമത്തിലും ബന്ധപ്പെട്ടതാണ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കലോറി കൊഴുപ്പായി സംഭരിക്കാൻ കൂടുതൽ സാധ്യതയുണ്ടാക്കുന്നു. ഇത് അമിതവണ്ണവും തൽഫലമായി ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

"മോശമായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിങ്ങനെയുള്ള പ്രമേഹത്തിനുള്ള മറ്റ് അപകട ഘടകങ്ങളുമായി ഷിഫ്റ്റ് ജോലി ബന്ധപ്പെട്ടിരിക്കുന്നു. പലരും കലോറി, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഫാസ്റ്റ് ഫുഡുകളിലേക്കോ സൗകര്യപ്രദമായ ഭക്ഷണങ്ങളിലേക്കോ തിരിയാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. രാകേഷ് സഹായ് പറഞ്ഞു.

ടൈപ്പ്-2 പ്രമേഹം വരാതിരിക്കാൻ കൃത്യമായ ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് പരിശോധനകൾ, മതിയായ ഉറക്കം എന്നിവയുൾപ്പെടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും അപകടസാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറക്കം ഉൾപ്പെടെയുള്ള ജനിതക, ജീവിതശൈലി ഘടകങ്ങളുടെ സംയോജനമാണ് പ്രമേഹത്തിന് കാരണമാകുന്നതെന്നും ഡോ. രാകേഷ് സഹായ് പറഞ്ഞു.

ഇവ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും


 

click me!