
നിപ്പ വൈറസ് പടരുന്ന സാഹചര്യത്തിൽ, ഇതിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം രോഗം വന്നുകഴിഞ്ഞാൽ അത് ചികിൽസിച്ച് ഭേദമാക്കുന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ രോഗം വരാതെ ശ്രദ്ധിക്കുകയാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. വൈറസിനെ തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
2. രോഗബാധിതരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കാം. പ്രത്യേകിച്ചും ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കാം.
3. പുറത്തിറങ്ങുമ്പോൾ മാസ്കും ഗ്ലൗസുകളും ഉപയോഗിക്കണം.
4. ഈ സാഹചര്യത്തിൽ മൃഗങ്ങളുമായി കൂടുതൽ ഇടപഴകുന്നത് ഒഴിവാക്കാം.
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകണം. ഫ്രഷല്ലാത്ത പഴങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കാം. പഴങ്ങൾ മരത്തിൽ നിന്നും നേരിട്ട് എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഭക്ഷണക്രമീകരണം
2. വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, മറ്റു മിനറലുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണം. ഇവ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും.
വെള്ളം കുടിക്കാം
നിർജ്ജലീകരണം ഉണ്ടാകുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാം. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഉറക്കം വേണം
ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം രോഗപ്രതിരോധ ശേഷി കൂട്ടാൻ സാധിക്കുകയില്ല. ആരോഗ്യം മെച്ചപ്പെടണമെങ്കിൽ നല്ല ഉറക്കവും വിശ്രമവും ശരീരത്തിന് ആവശ്യമാണ്.
വ്യായാമങ്ങൾ ചെയ്യാം
ശരീരത്തിന് നല്ല രീതിയിൽ വ്യായാമങ്ങൾ ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുകയുള്ളു.
മദ്യവും പുകവലിയും ഒഴിവാക്കാം
നിരന്തരമായി പുകവലിക്കുന്നതും മദ്യം കുടിക്കുന്നതും നിങ്ങളുടെ രോഗ പ്രതിരോധ ശേഷി കുറയാൻ കാരണമാകുന്നു. അതിനാൽ അമിതമായി മദ്യം കുടിക്കുന്നതും പുകവലിക്കുന്നതും ഒഴിവാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam