
മദ്യപാനം കരളിന് ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പിന്നിലെ ഒരേയൊരു കാരണമാണിത്. ഇത് ഫാറ്റി ലിവർ രോഗത്തിലേക്ക് (സ്റ്റീറ്റോസിസ്) നയിക്കുന്നു. എന്നിരുന്നാലും, രണ്ട് തരത്തിലുള്ള ഫാറ്റി ലിവർ രോഗങ്ങളുണ്ട്: ആൽക്കഹോൾ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (non alcoholic fatty liver). ആദ്യത്തേത് അമിതമായ മദ്യപാനം മൂലമാണ് ഉണ്ടാകുന്നത്. രണ്ടാമത്തേത് മദ്യപാനവുമായി ബന്ധപ്പെട്ടതല്ല.
അമിതമായ അളവിൽ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് 'നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്' എന്ന് പറയുന്നത്. ഈ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ആഗോളതലത്തിൽ വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ ഒരു പ്രധാന കാരണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ആണെന്നാണ് ഇന്ത്യയുടെ നാഷണൽ ഹെൽത്ത് പോർട്ടൽ (NHP) വ്യക്തമാക്കുന്നത്.
ആഫ്രിക്കയിലെ 13.5% മുതൽ മിഡിൽ ഈസ്റ്റിലെ 31.8% വരെയുള്ള പ്രായപൂർത്തിയായ ജനസംഖ്യയുടെ 25% പേരെയും NAFLD ബാധിക്കുന്നു. ഇന്ത്യയിൽ NAFLD യുടെ വ്യാപനം ഏകദേശം 9% മുതൽ 32% വരെയാണെന്നും എൻഎച്ച്പി റിപ്പോർട്ട് ചെയ്യുന്നു.
Read more 'കരളേ കരളിന്റെ കരളേ...' കരളിനെ കാക്കാൻ ഇതാ അഞ്ച് ഭക്ഷണങ്ങൾ
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന് ചില ലക്ഷണങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ അമിതമായി ക്ഷീണം (fatigue) ഉണ്ടാകുന്നത് ഇതിന്റെ ലക്ഷണമായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വയറ് വേദന, ശരീരഭാരം കുറയൽ എന്നിവയും ഇതിന്റെ ലക്ഷണമായാണ് ഡോക്ടമാർ പറയുന്നത്.
പ്രമേഹരോഗികളിലും അമിതവണ്ണമുള്ളവരിലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കരുതുന്നു. കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ പോലുള്ള ഉയർന്ന അളവിലുള്ള കൊഴുപ്പുള്ള ആളുകൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും രോഗസാധ്യത കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു.
Read more 'ഒമിക്രോണിന്‍റെ കാര്യത്തില്‍ ഈ ഒരാശ്വാസമാകാം'; പഠനം