Asianet News MalayalamAsianet News Malayalam

World Liver Day 2022 : 'കരളേ കരളിന്റെ കരളേ...' കരളിനെ കാക്കാൻ ഇതാ അഞ്ച് ഭക്ഷണങ്ങൾ

ലിവർ സിറോസിസ് അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. കൃത്യമായ പരിശോധനകളിലൂടെ മാത്രമേ കരള്‍ രോഗത്തെ തിരിച്ചറിയാന്‍ കഴിയൂ. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും. 

Summer Foods For Healthy Liver
Author
Thiruvananthapuram, First Published Apr 18, 2022, 6:42 PM IST

നാളെ ഏപ്രിൽ 19. ലോക കരൾ ദിനം (World liver day). ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് കരൾ. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരൾ ആണ്. 

ലിവർ സിറോസിസ് അടക്കം കരൾ രോഗങ്ങൾ പലവിധമാണ്. കൃത്യമായ പരിശോധനകളിലൂടെ മാത്രമേ കരൾ രോഗത്തെ തിരിച്ചറിയാൻ കഴിയൂ. തുടക്കത്തിലെ കരളിൻറെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകൾ മനസിലാക്കി ചികിത്സ തേടിയാൽ അപകടം ഒഴിവാക്കാനാകും. 

അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരൾ രോഗത്തിന് കാരണമാകും. അതു പോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരൾ സ്വാഭാവികമായി ശുദ്ധീകരിക്കാനും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്താനും സഹായിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

തെെര്...

തൈര് പ്രോബയോട്ടിക്സ് കൊണ്ട് സമ്പുഷ്ടമാണ്. കരളിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ തെെര് സഹായിക്കും. തൈര് കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും കരളിന്റെ കേടുപാടുകൾ കുറയ്ക്കുകയും രക്തത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

 

Summer Foods For Healthy Liver

 

നാരങ്ങ....

നാരങ്ങ വിറ്റാമിൻ സി നൽകുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും നിർജ്ജലീകരണം തടയുകയും  ചെയ്യുന്നു. കരളിനെ ശുദ്ധീകരിക്കാനും അതിന്റെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്താനും നാരങ്ങ സഹായിക്കുന്നു.

മുരിങ്ങ...

കരളിനെ സ്വാഭാവികമായി ശുദ്ധീകരിക്കാൻ സഹായിക്കുന്ന വിവിധ ശുദ്ധീകരണ സംയുക്തങ്ങൾ പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങ കഴിക്കുന്നത് liver fibrosisന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു.

ഗ്രീൻ ടീ...

ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് ​​ഗ്രീൻ ടീ. ഇത് രക്തത്തിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുമെന്ന് വേൾഡ് ജേണൽ ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

Summer Foods For Healthy Liver

 

ബെറിപ്പഴങ്ങൾ...

ബെറി വർഗത്തിൽ പെട്ട പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു. ബ്ലൂബെറി, ക്രാൻബെറി, തുടങ്ങിയവയിൽ പോളിഫെനോൾസ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. പതിവായി ബെറി പഴങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കരള്‍ പ്രശ്‌നത്തിലാണെന്ന് നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios