
എത്രയധികം ഭക്ഷണം കഴിച്ചാലും വ്യായാമം ചെയ്താലും ശരീരഭാരം കൂടുന്നില്ലെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്. സാധാരണയായി തടി കൂടുന്നതാണ് ആരോഗ്യപ്രശ്നമായി കാണാറുള്ളതെങ്കിലും, എത്ര ശ്രമിച്ചിട്ടും ഭാരം വർധിക്കാത്തതും ഗൗരവമായി കാണേണ്ട കാര്യമാണ്. തുടർച്ചയായ ഭാരക്കുറവിനൊപ്പം വിട്ടുമാറാത്ത ക്ഷീണം, പേശികൾക്ക് ബലക്ഷയം, ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കാം.
ഹൈപ്പർതൈറോയ്ഡിസം ഉള്ളവരിൽ മെറ്റബോളിസം അമിതമായി വർധിക്കുന്നത് കാരണം എത്ര ഭക്ഷണം കഴിച്ചാലും ഭാരം കുറയുന്നു. എന്നാൽ ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഭാരം കൂടുകയാണ് ചെയ്യുന്നത്.
പ്രമേഹം
നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം ഗ്ലൂക്കോസ് മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതിനും പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യാത്തതിനും കാരണമാകുന്നു. ഇത് പേശികളുടെ ക്ഷയത്തിലേക്ക് നയിക്കും.
ഇൻസുലിൻ റെസിസ്റ്റൻസ്
ഇൻസുലിൻ റെസിസ്റ്റൻസ് ശരീരത്തിലെ കൊഴുപ്പിന്റെ വിതരണത്തെ ബാധിക്കുകയും ആന്തരാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു.
എന്താണ് 'ഹിഡൻ ഹംഗർ'?
ആവശ്യത്തിന് കലോറി അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കാത്ത അവസ്ഥയാണിത്. കാർബോഹൈഡ്രേറ്റ് ഉയർന്ന അളവിലും പോഷകങ്ങൾ കുറഞ്ഞ അളവിലും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ഇരുമ്പ്, വിറ്റാമിൻ B12, വിറ്റാമിൻ D, സിങ്ക് എന്നിവയുടെ കുറവുണ്ടാകുന്നു. ആരോഗ്യകരമായി ശരീരഭാരം കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.
2. നട്സ്, വിത്തുകൾ, അവോക്കാഡോ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
3. ഒലിവ് ഓയിൽ, നെയ്യ്, നട്ട് ബട്ടറുകൾ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അളവിൽ ഉൾപ്പെടുത്തുക.
4. ഒരേസമയം കൂടുതൽ കഴിക്കുന്നതിന് പകരം ദിവസത്തിൽ പല തവണകളായി ഭക്ഷണം കഴിക്കുക.
5. പേശികളുടെ ബലം കൂട്ടാനായി സ്ട്രെങ്ത് ട്രെയിനിംഗ് പോലെയുള്ള വ്യായാമങ്ങൾ ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam