തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം, നിയമങ്ങളിൽ മാറ്റം അനിവാര്യം : ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള

Published : Jun 19, 2025, 06:08 PM IST
 stray dogs

Synopsis

തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാര മാർഗ്ഗമായി നായ്ക്കളുടെ വന്ധ്യം കരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനും സംതുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് എ.ബി.സി. ഉപകാരപ്പെടുക. 

സംസ്ഥാനത്ത് വർഷങ്ങളായി അനിമൽ ബർത്ത് കൺട്രോൾ പദ്ധതി തുടർച്ചയായി നടന്നിട്ടും തെരുവ് നായ്ക്കളുടെ എണ്ണവും തെരുവ് നായ്ക്കളുടെ അക്രമണവും റാബീസ് കേസുകളും വർധിച്ചുവരുന്നതിനാൽ എ.ബി.സി മാത്രമല്ല ഏക പോംവഴി എന്നും നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും അല്ലാത്തപക്ഷം പേവിഷബാധ കേസുകൾ വർദ്ധിപ്പിക്കുമെന്ന്ന്നും വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള മുന്നറിയിപ്പ് നൽകുന്നു.

തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗ്ഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനും സംതുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് എ.ബി.സി. ഉപകാരപ്പെടുക. വന്ധ്യംകരണം നടത്തിയ നായകൾ കടിക്കുകയില്ലെന്നില്ല.

തെരുവ് നായ്ക്കളെ റാബീസ് സംശയിക്കുന്ന നായ കടിച്ചാൽ ആ കൂട്ടത്തെ മുഴുവനായി ഷെൽട്ടർ ചെയ്ത് ഗൈഡ്‌ലൈൻ പ്രകാരമുള്ള 0,3,7,14,28 ദിവസങ്ങളിലെ കുത്തിവെപ്പുകൾ നൽകി 120 ദിവസത്തെ നിരീക്ഷണത്തിന് ശേഷം തുറന്ന് വിടാനുള്ള നടപടികൾ സ്വീകരിക്കണം . അല്ലെങ്കിൽ പേനായ്ക്കളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകും. 

അടിയന്തര പരിഹാരം എന്ന നിലയിൽ സ്കൂൾ പരിസരം, ബസ്സ് സ്റ്റാൻറുകൾ, റയിൽവേ സ്റ്റേഷൻ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെൽട്ടർ ചെയ്ത് മനുഷ്യർക്കും മൃഗങ്ങൾക്കും തെരുവ്നായകളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണവും അതിലൂടെ പേവിഷബാധ തടയുകയും വേണം.

 

 

PREV
Read more Articles on
click me!

Recommended Stories

പല്ലിൽ കറ വരുന്നതിന്റെ അഞ്ച് കാരണങ്ങൾ
ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ