നമ്മുടെ ശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്  ഇന്ധനമായി വൈറ്റമിനുകളും മിനറലുകളും പോഷകങ്ങളുമെല്ലാം ആവശ്യമാണ്. ഇവയെല്ലാം തന്നെ ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഇവയിലേതെങ്കിലും കുറയുന്നപക്ഷമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്

നിത്യജീവിതത്തില്‍ ( Daily Life ) നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട് ( Health Issue ). ഇവയ്‌ക്കെല്ലാം തന്നെ കൃത്യമായ കാരണങ്ങളും കാണാം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളെ മിക്കവരും അവഗണിക്കാറാണ് പതിവ്. അത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്കും എത്താം. 

നമ്മുടെ ശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമായി വൈറ്റമിനുകളും മിനറലുകളും പോഷകങ്ങളുമെല്ലാം ആവശ്യമാണ്. ഇവയെല്ലാം തന്നെ ഭക്ഷണത്തിലൂടെയാണ് നാം നേടുന്നത്. ഇവയിലേതെങ്കിലും കുറയുന്നപക്ഷമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. 

ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ അളവില്‍ 'സിങ്ക്' ലഭിച്ചില്ലെങ്കില്‍ നേരിട്ടേക്കാവുന്ന ചില പ്രശ്‌നങ്ങളെ കുറിച്ചാണിനി സൂചിപ്പിക്കുന്നത്. 

ഒന്ന്...

ചര്‍മ്മം ആരോഗ്യത്തോടെ നിലനില്‍ക്കുന്നതിന് 'സിങ്ക്' ആവശ്യമാണ്. അതുപോലെ തന്നെ രക്തം കട്ട പിടിക്കുന്നതിനും 'സിങ്ക്' ആവശ്യമാണ്. മുറിവുകളോ പരിക്കുകളോ സംഭവിക്കുമ്പോള്‍ സമയത്തിന് രക്തം കട്ട പിടിച്ചില്ലെങ്കില്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് നമ്മെ നയിച്ചേക്കാം. അതിനാല്‍ തന്നെ മുറവുണങ്ങാന്‍ സമയമെടുക്കുന്നത് സിങ്ക് കുറവിനെ സൂചിപ്പിക്കുന്നതാകാം.

രണ്ട്...

'സിങ്ക്' കുറയുന്നതിന് അനുസരിച്ച് നമുക്ക് വിശപ്പ് അനുഭവപ്പെടുന്നതിലും വ്യതിയാനം വരാം. ഇത് നമ്മുടെ ശരീരഭാരം കുറയുന്നതിലേക്ക് നയിക്കുന്നു. ഇത് പലതരത്തിലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കാം. 

മൂന്ന്...

ധാരാളം പേര്‍ പരാതിപ്പെടുന്നൊരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. ഇതിലൊന്നാണ് സിങ്കിന്റെ അഭാവം. മുടി പൊട്ടിപ്പോവുന്നത്, മുടി കട്ടി കുറയുന്നത്, കൊഴിയുന്നതെല്ലാം സിങ്ക് കുറയുന്നത് മൂലമുണ്ടാകാം. 

നാല്...

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും സിങ്കിന് കാര്യമായ പങ്കുണ്ട്. അതിനാല്‍ തന്നെ ആവശ്യമായ അളവില്‍ സിങ്ക് ലഭിച്ചില്ലെങ്കില്‍ കൂടെക്കൂടെ അസുഖങ്ങള്‍ പിടിപെടാം. പ്രത്യേകിച്ച് ജലദോഷം പോലുള്ള അണുബാധകള്‍. 

അഞ്ച്...

സിങ്കിന്റെ കുറവ് കാഴ്ചശക്തിയെയും പ്രതികൂലമായി ബാധിക്കാം. മങ്ങി കാണുക, വ്യക്തമായി കാണാന്‍ സാധിക്കുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഇതുമൂലമുണ്ടാകാം. സിങ്കിനൊപ്പം തന്നെ കണ്ണിന് പ്രധാനമാണ് വൈറ്റമിന്‍-എയും. 

ആറ്...

കാര്യങ്ങളില്‍ അവ്യക്തത തോന്നുക, മനസിലാകാതെ വരിക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, ഓര്‍മ്മശക്തി കുറയുക തുടങ്ങിയ തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും സിങ്കിന്റെ അഭാവം കാരണമാകാറുണ്ട്. പൊതുവേ ഈ പ്രശ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയെ 'ബ്രെയി ഫോഗ്' എന്നാണ് വിളിക്കുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ മഞ്ഞ് മൂടിയത് പോലുള്ള അനുഭവമാണ് ബ്രെയിന്‍ ഫോഗില്‍ സംഭവിക്കുന്നത്. 

Also Read:- 'ടെന്‍ഷന്‍' കൂടുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും കൂടുന്നുവോ?

താരന്‍ അകറ്റാന്‍ ചെയ്യേണ്ടത്; എല്ലാ പ്രായക്കാരുടെയും പരാതിയാണ് മുടിയിലെ താരന്‍. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. മിക്കവര്‍ക്കും താരന്‍ ഒരു പ്രശ്നമാണെങ്കിലും തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പ്രതിവിധി തേടി നെട്ടോട്ടമോടുക. താരനും മുടികൊഴിച്ചിലും അകറ്റാന്‍ പ്രകൃതിദത്ത മാര്‍?ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്...Read More...