
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളുടെ അണ്ഡാശയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ്. ക്രമരഹിതമായതോ അല്ലെങ്കിൽ ആർത്തവം ഇല്ലാതാകുന്നതോ, അമിത രക്തസ്രാവം, മുഖത്തോ/ശരീരത്തിലോ അമിതമായ രോമവളർച്ച, മുഖക്കുരു, മുടി കൊഴിച്ചിൽ, ശരീരഭാരം കൂടൽ എന്നിവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമം, മരുന്നുകൾ എന്നിവയിലൂടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
പിസിഒഎസ് ലക്ഷണങ്ങൾ മാനസികാവസ്ഥയെയും ഊർജ്ജത്തെയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കും. വന്ധ്യതയുടെ ഒരു പ്രധാന കാരണമായി ഇതിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ജീവിതശൈലി മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും ഇത് കൈകാര്യം ചെയ്യാനുള്ള സാധ്യതയുള്ള വഴികൾ പോഷകാഹാര വിദഗ്ധൻ ലോവ്നീത് ബത്ര വെളിപ്പെടുത്തിയിട്ടുണ്ട്.
പിസിഒഎസ് വെറുമൊരു പ്രശ്നമല്ല - ഇത് ഹോർമോൺ, മെറ്റബോളിക് അസന്തുലിതാവസ്ഥകളുടെ സംയോജനമാണ്. ശരിയായ ഭക്ഷണങ്ങൾ പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതായി ലോവ്നീത് ബത്ര പറഞ്ഞു. ടൈപ്പ് 2 പ്രമേഹം , ഉയർന്ന കൊളസ്ട്രോൾ അളവ് എന്നിവ ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ദിനചര്യയിൽ ചേർക്കാവുന്നതും പിസിഒഎസ് മാറ്റാൻ കഴിയുന്നതുമായ ചില ഭക്ഷണങ്ങളെ കുറിച്ച് ലോവ്‌നീത് ബത്ര പറയുന്നു.
പുതിന ചായ
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് പുതിന ചായ മികച്ചതാണെന്ന് ലോവ്‌നീത് ബത്ര പറയുന്നു. ഒരു ദിവസം ഒരു കപ്പ് മിന്റ് ചായ കുടിക്കുന്നത് അധിക ആൻഡ്രോജന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ക്രമേണ അനാവശ്യമായ മുഖരോമ വളർച്ച കുറയ്ക്കും.
കറുവപ്പട്ട
ദിവസവും അര ടീസ്പൂൺ കറുവപ്പട്ട കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കും. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും കൊഴുപ്പ് സംഭരണം കുറയ്ക്കുകയും ചെയ്യുന്നു.
ഇഞ്ചി
ഗ്യാസ് അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വയറുവേദന, വയറു നിറയുകയോ വീർക്കുകയോ ചെയ്യുന്നതായി തോന്നുന്ന വയറുവേദന കുറയ്ക്കാൻ ദിവസവും ഇഞ്ചി കഴിക്കാവുന്നതാണ്. ഗ്യാസ്, വയറു വീർക്കൽ എന്നിവ കുറയ്ക്കുന്നതിലൂടെയും കുടലിന്റെ ചലനശേഷി മെച്ചപ്പെടുത്തുന്നതിലൂടെയും ഇഞ്ചി ദഹനത്തെ പിന്തുണയ്ക്കുന്നു.
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അണ്ഡോത്പാദനത്തെയും മൊത്തത്തിലുള്ള ഹോർമോൺ സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുന്നു.
മഞ്ഞൾ
മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളിനുണ്ട്. അതിനാൽ, ഒരു ദിവസം 1/2 ടീസ്പൂൺ മഞ്ഞൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു.
ബെറിപ്പഴങ്ങൾ
പിസിഒഎസുമായി ബന്ധപ്പെട്ട ആന്തരിക വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ബെറികളിൽ അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam