
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഷേക്ക് പരിചയപ്പെട്ടാലോ?. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഓട്സ് ബദാം ഷേക്ക്. ഓട്‌സ് പോഷകപ്രദവും ആരോഗ്യകരവുമായ ധാന്യമാണ്. ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുക ചെയ്യുന്നു. അവയിൽ ബീറ്റാ ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്.
ഓട്സിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുന്നു. ബദാം വളരെ പോഷകഗുണമുള്ളതും ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമായ നട്‌സാണ്. അവയിൽ നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകൾ, വൈറ്റമിൻ എ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. ഓട്സും ബദാമും ചേർത്ത് രുചികരമായൊരു ഷേക്ക് തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
ബദാം 15 എണ്ണം
ഓട്സ് 2 ടേബിൾ സ്പൂൺ
ഈന്തപ്പഴം 3 എണ്ണം
ആപ്പിൾ 1 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം ബദാം ആറോ ഏഴോ മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് മാറ്റി വയ്ക്കുക. ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കാവുന്നതാണ്.
വിറ്റാമിൻ കെയുടെ കുറവ് ആർത്തവത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam