അമിതവണ്ണമുള്ളവർക്ക് മറവിരോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

By Web TeamFirst Published Jun 24, 2020, 2:24 PM IST
Highlights

50 വയസ്സിന് മുകളിലുള്ള ആറായിരത്തി അഞ്ഞൂറോളം പേരിൽ പഠനം നടത്തുകയായിരുന്നു. അമിതവണ്ണമുള്ള വ്യക്തികൾക്ക് മറവിരോ​ഗം വരാനുള്ള സാധ്യത 31 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. 

അമിതവണ്ണമുള്ളവർക്ക് മറവിരോഗം വരാനുള്ള സാധ്യത കൂടുത‌ലാണെന്ന് പഠനം. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് പിന്നീടുള്ള ജീവിതത്തിൽ ഡിമെൻഷ്യ വരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

'' 21-ാം നൂറ്റാണ്ടിലെ പ്രധാന ആരോഗ്യ വെല്ലുവിളികളിലൊന്നാണ് ഡിമെൻഷ്യ. ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് അമിതവണ്ണത്തിന്റെ തോത് വർദ്ധിക്കുന്നത് പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കും.- ” യുസിഎൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് കെയറിലെ പ്രൊഫ. ആൻഡ്രൂ സ്റ്റെപ്റ്റോ പറഞ്ഞു. ബോഡി മാസ് സൂചിക (ബി‌എം‌ഐ) സ്കോർ 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു വ്യക്തിയെ പൊണ്ണത്തടിയായി കണക്കാക്കുന്നു.

ആരോഗ്യകരമായ ബി‌എം‌ഐ സ്കോർ ഉള്ളവരെ അപേക്ഷിച്ച് പ്രായപൂർത്തിയാകുമ്പോൾ അമിതവണ്ണമുള്ളവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 31 ശതമാനം കൂടുതലാണെന്ന് പ്രൊഫ. ആൻഡ്രൂ പറയുന്നു. കൃത്യമായ വ്യായാമവും ഭക്ഷണശീലവും പിന്തുർന്നാൽ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താനാകുമെന്നും പഠനത്തിൽ പറയുന്നു.

50 വയസ്സിന് മുകളിലുള്ള ആറായിരത്തി അഞ്ഞൂറോളം പേരിൽ പഠനം നടത്തുകയായിരുന്നു. അമിതവണ്ണമുള്ള വ്യക്തികൾക്ക് മറവിരോ​ഗം വരാനുള്ള സാധ്യത 31 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. 

 '' കോടാനുകോടി ന്യൂറോണുകളുടെ പ്രവർത്തനമാണ് തലച്ചോറിൽ നടക്കുന്നത്. ഏതെങ്കിലും കാരണവശാൽ ന്യൂറോണുകൾ ക്ഷയിക്കുകയോ നശിക്കുകയോ ചെയ്യുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നടക്കാതെ വരുന്നു. ഇങ്ങനെ നാഡീഞരമ്പുകളിലുണ്ടാകുന്ന മാറ്റങ്ങൾ ഓർമശക്തിയെയും ബുദ്ധിശക്തിയെയും പെരുമാറ്റത്തെയുമെല്ലാം ബാധിക്കുന്നു ''. - പ്രൊഫ. ആൻഡ്രൂ പറഞ്ഞു.

കൊവിഡ് 19: ഷൂസോ ചെരുപ്പോ വൃത്തിയാക്കുമ്പോൾ നിർബന്ധമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ...

click me!