
ആഴ്ചയിൽ എത്രമാത്രം മദ്യം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങൾ അത് ഏത് രീതിയിൽ കഴിക്കുന്നു എന്നതും. പ്രവൃത്തിദിവസങ്ങളിൽ മദ്യം ഒഴിവാക്കി വാരാന്ത്യങ്ങളിൽ മാത്രം കഴിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
നിങ്ങൾ എത്രത്തോളം മദ്യം കഴിക്കുന്നു എന്നതിനൊപ്പം എത്ര വേഗത്തിൽ അത് ശരീരത്തിലെത്തിക്കുന്നു എന്നതും ഹൃദയാരോഗ്യത്തിൽ നിർണായകമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മദ്യം ശരീരത്തിലെത്തുന്നത് ഹൃദയത്തിന് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നു.
രക്തസമ്മർദ്ദവും ഹൃദയമിടിപ്പും
ഇത് രക്തസമ്മർദ്ദം പെട്ടെന്ന് ഉയർത്താനും ഹൃദയമിടിപ്പ് വേഗത്തിലാക്കാനും കാരണമാകുന്നു.
ഹോളിഡേ ഹാർട്ട് സിൻഡ്രോം
അമിതമദ്യപാനം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്ന ഏട്രിയൽ ഫിബ്രിലേഷൻ അഥവാ ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് വഴിവെക്കാം.
യുവാക്കളിലെ പ്രത്യാഘാതം
മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ചെറുപ്പക്കാരിൽ പോലും ഒരൊറ്റത്തവണത്തെ അമിതമദ്യപാനം നെഞ്ചിടിപ്പിനും നെഞ്ചുവേദനയ്ക്കും കാരണമായേക്കാം.
ദിവസേനയുള്ള മദ്യപാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ
ദിവസവും കുറഞ്ഞ അളവിൽ മദ്യപിക്കുന്നത് സുരക്ഷിതമാണെന്ന ധാരണയും തെറ്റാണ്. തുടർച്ചയായ മദ്യപാനം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഉയർന്ന രക്തസമ്മർദ്ദവും തടിയും
രക്തസമ്മർദ്ദം സ്ഥിരമായി ഉയരുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോൾ കൂട്ടും
രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുത്തനെ കൂട്ടുന്നു.
പ്രമേഹവും ഹൃദയപേശികളുടെ ബലക്ഷയവും
പ്രമേഹം നിയന്ത്രണാതീതമാക്കാനും കാലക്രമേണ ഹൃദയപേശികളെ ദുർബലപ്പെടുത്താനും ഇത് കാരണമാകുന്നു.
ദീർഘകാല അപകടസാധ്യതകൾ
ഹാർട്ട് ഫെയിലിയർ, സ്ട്രോക്ക്, കൊറോണറി ആർട്ടറി രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ദീർഘകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുന്നു.
ഏതാണ് കൂടുതൽ അപകടകരം?
ഇതിൽ രണ്ടുരീതിയും ഹൃദയത്തിന് അനുയോജ്യമല്ലെന്ന് കാർഡിയോളജിസ്റ്റ് പറയുന്നു. പാരമ്പര്യമായി ഹൃദ്രോഗ പശ്ചാത്തലമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അല്ലെങ്കിൽ നിലവിൽ ഹൃദ്രോഗമുള്ളവർ എന്നിവർ മദ്യപാനത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. വല്ലപ്പോഴും എടുക്കുന്ന തീരുമാനങ്ങളേക്കാൾ, നമ്മുടെ ദിനചര്യകളും ജീവിതശൈലിയുമാണ് ഹൃദയാരോഗ്യത്തെ പ്രധാനമായും നിർണ്ണയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam